Asianet News MalayalamAsianet News Malayalam

മാനസികാരോ​ഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ വോട്ട് രേഖപ്പെടുത്തിയ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ്

ഏപ്രിൽ 18-ന് നടന്ന രണ്ടാംഘട്ടം വോട്ടെടുപ്പിൽ തമിഴ്നാട്ടിലെ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ 156 അന്തേവാസികളാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.   

first time in the country More Than 150 Inmates Of Mental Health Centres Cast Votes
Author
Chennai, First Published Apr 20, 2019, 3:37 PM IST

ചെന്നൈ: രാജ്യമെങ്ങും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പൗരൻമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കനത്ത ചൂടിലും ക്യൂ നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം കഴിഞ്ഞപ്പോൾ തമിഴ്നാട്ടിൽനിന്നും സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. ഏപ്രിൽ 18-ന് നടന്ന രണ്ടാംഘട്ടം വോട്ടെടുപ്പിൽ തമിഴ്നാട്ടിലെ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ 156 അന്തേവാസികളാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.   

മാനസികാരോ​ഗ്യ കേന്ദ്രമായ കിൽപൗക്കിലെ ഐഎംഎയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹോസ്പിറ്റൽ) നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് പൗരൻമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. രാജ്യത്ത് ആദ്യമായാണ് മാനസികാരോ​ഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ വോട്ട് രേഖപ്പെടുത്താനെത്തുന്നത്. 56 സ്ത്രീകളും 100 പുരുഷന്‍മാരുമടക്കം 156 അന്തേവാസികളാണ് തങ്ങളുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്തത്. തമിഴ്നാട്ടിലെ 38 ലോക്സഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 
 
വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാനസികാരോ​ഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ അവരുടെ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചു. വോട്ട് രേഖപ്പെടുത്തുന്നതിനായി ഇവിഎം യന്ത്രത്തിന് മുന്നിൽ നിന്നപ്പോൾ 2001-ലെ തെരഞ്ഞെടുപ്പ് ഓർമ്മ വന്നതായി കഴിഞ്ഞ ഏഴ് വർഷമായി സ്കീസോഫ്രീനിയയ്ക്ക് ചികിത്സ തേടുന്ന 37-കാരൻ പറഞ്ഞു. അന്നാണ് അവസാനമായി താൻ വോട്ട് ചെയ്തതെന്നും വളരെയധികം സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ട് രേഖപ്പെടുത്തേണ്ട വിധം എല്ലാവർക്കും പറഞ്ഞ് കൊടുത്തിരുന്നു. ഇത്തരം രോ​ഗികൾ വോട്ട് രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിത്. മാത്രമല്ല, ഒരു മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പോളിങ് ബൂത്ത് സജ്ജീകരിച്ച് വോട്ടിം​ഗ് നടത്തിയ ആദ്യ തെരഞ്ഞെടുപ്പും കൂടിയാണിതെന്നും ഐഎംഎ ഡയറക്ടർ പൂർണ ചന്ദ്രിക പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios