Asianet News MalayalamAsianet News Malayalam

ഉപാധികളില്ല, തിരിച്ച് വരവ് തുറന്ന മനസോടെ; ബിജെപിക്ക് കേരളത്തിലെ 20 മണ്ഡലങ്ങളിലും പ്രതീക്ഷ: കുമ്മനം രാജശേഖരന്‍

ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെ നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നതെന്നും കുമ്മനം രാജശേഖരന്‍

have no expectation but bjp aims at twenty constituency in kerala says Kummanam Rajasekharan
Author
New Delhi, First Published Mar 10, 2019, 9:52 AM IST

ദില്ലി: കേരളത്തിലേക്കുള്ള തിരിച്ച് വരവില്‍ ഉപാധികളില്ലെന്ന് കുമ്മനം രാജശേഖരന്‍. തുറന്ന മനസോടെയാണ് തന്റെ തിരിച്ച് വരവ്. സംഘടനയാണ് തീരുമാനിക്കേണ്ടത് ഞാന്‍ എന്ത് ചെയ്യണമെന്നത്. സംഘടന എന്ത് തീരുമാനിച്ചാലും അത് വഹിക്കാന്‍ തയ്യാറാണ്. എന്റെ സേവനം ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്ര നാളത്തെ പൊതു പ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ആളാണ് താനെന്നും കുമ്മനം രാജശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏത് ചുമതല ഏല്‍പിച്ചാലും അതു ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.  സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെ നിര്‍വ്വഹിക്കും. ഒരു പ്രതീക്ഷകളും വച്ചല്ല കേരളത്തിലേക്ക് വരുന്നതെന്ന് പറഞ്ഞ കുമ്മനം ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. 

കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടി വരികയാണ്. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ആവശ്യമാണ്. ശബരിമല വെറുമൊരു മതവിഷയമല്ല, ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം വിശദമാക്കി. ജനപക്ഷത്ത് നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപി ആയിരുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം അല്ലാതെ പ്രത്യേകിച്ച് ഒരു മണ്ഡലമല്ല ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ മനസുതുറക്കുന്നു. 

മിസോറാമില്‍ മലയാളം പത്രം കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്റര്‍ നെറ്റ് മിക്കവാറും ഡൗണ്‍ ആവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിനാല്‍  കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഉടന്‍ തന്നെ അറിയാന്‍ ചെറിയ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് ബോധവാനാണെന്ന് കുമ്മനം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios