Asianet News MalayalamAsianet News Malayalam

മലയോര ജനതയുടെ ആശങ്കയകറ്റിയത് ജോയ്സ് ജോർജ്: പിന്തുണക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോരജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോയ്സ് ജോർജിന് കഴിഞ്ഞു. പാർലമെന്‍റിന് അകത്തും പുറത്തുമുള്ള ജോയസ് ജോർജിന്‍റെ നിരന്തര ഇടപെടലുകളാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള റിപ്പോർട്ടിന്‍റെ ഭേദഗതിക്ക് വഴിവച്ചതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.

idukki high range  samrakshana samithi to extend supports to joyce george mp in the election
Author
Idukki, First Published Mar 7, 2019, 11:04 AM IST

ഇടുക്കി: ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതിക്കായി നിർണ്ണായക ഇടപെടൽ നടത്തിയ ജോയ്സിന് ഒരവസരം കൂടി നൽകണമെന്നാണ് സമിതിയുടെ നിലപാട്. 

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പായാൽ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോരജനതയുടെ ആശങ്ക ഇല്ലാതാക്കാൻ ജോയ്സ് ജോർജിന് കഴിഞ്ഞു. പാർലമെന്‍റിന് അകത്തും പുറത്തുമുള്ള ജോയസ് ജോർജിന്‍റെ നിരന്തര ഇടപെടലുകളാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള റിപ്പോർട്ടിന്‍റെ ഭേദഗതിക്ക് വഴിവച്ചതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.

മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധത്തിൽ  ജില്ലയിൽ വികസനം കൊണ്ടുവരാൻ എംപിക്കായെന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെപ്പോലെ സമിതി പരസ്യപ്രചാരണങ്ങൾക്ക് ഇറങ്ങേണ്ടതുണ്ടോ എന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി വക്താക്കൾ അറിയിച്ചു. എന്നാൽ  ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ജോയ്സിനും ഇത്തവണ സഭയുടെ പിന്തുണയുണ്ടാവുമോയെന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios