Asianet News MalayalamAsianet News Malayalam

'ഇടതുപക്ഷം രണ്ടക്കം കടക്കില്ല, കേരളത്തില്‍ താമര വിരിയും'; സുരേന്ദ്രന്‍റെ കണക്കുകള്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളത്തില്‍ മൂന്ന് മുന്നണികളും കണക്കുകള്‍ എല്ലാം കൂട്ടിക്കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഫലം വരുമ്പോള്‍ നടക്കാന്‍ പോകുന്ന ഏഴ് കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ബിജെപി നേതാവും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍

k surendran seven points about election results
Author
Palakkad, First Published May 17, 2019, 11:21 PM IST

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കണക്കുകള്‍ കൃത്യമായി കൂട്ടിയും കിഴിച്ചും നോക്കുകയാണ് മുന്നണികളും പാര്‍ട്ടികളും. വീണ്ടും അധികാരത്തിലെത്താമെന്നുള്ള പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും.

എന്നാല്‍, ഇത്തവണ ഭരണം തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസും പ്രത്യാശിക്കുന്നു. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ കേരളത്തില്‍ മൂന്ന് മുന്നണികളും കണക്കുകള്‍ എല്ലാം കൂട്ടിക്കഴിഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഇപ്പോഴിതാ ഫലം വരുമ്പോള്‍ നടക്കാന്‍ പോകുന്ന ഏഴ് കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ബിജെപി നേതാവും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. മോദി സർക്കാർ നിലവിലുള്ള എൻ ഡിഎ സഖ്യത്തിന്‍റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് സുരേന്ദ്രന്‍റെ ആദ്യ പ്രവചനം.

കോൺഗ്രസ് മൂന്നക്കം തികയില്ലെന്നും ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ലെന്നും അദ്ദേഹം കരുതുന്നു. ഒപ്പം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ അവസാനത്തേതും ഏഴാമത്തെയുമായ പ്രവചനമായി കേരളത്തിൽ നിന്ന് ബിജെപിക്ക് എം.പിമാരുണ്ടാവുമെന്നും കെ സുരേന്ദ്രന്‍ കുറിച്ചു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

1)മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും. 
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. 
3)പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

5)കോൺഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. 
7) കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios