Asianet News MalayalamAsianet News Malayalam

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രൻ മത്സരിക്കുമെന്ന് പി എസ് ശ്രീധരൻപിള്ള

പരിവർത്തൻ യാത്രയുടെ തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടന വേദിയിലാണ്  കെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. 

k surendran will compete in 2019 loksabha election
Author
Kottayam, First Published Mar 5, 2019, 8:52 PM IST

തിരുവനന്തപുരം: കെ സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും  സഹായിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. പരിവർത്തൻ യാത്രയുടെ തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടന വേദിയിലാണ്  കെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. 

എന്നാല്‍ കെ സുരേന്ദ്രന്റെ മണ്ഡലമേതാണെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയില്ല. കുപ്രചരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ല പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. കുപ്രചരണം കൊണ്ട് ലക്ഷ്യമിടുന്നത് ബിജെപിയെ തോല്‍പിക്കല്‍ മാത്രമാണ്. ബിജെപിയുടെ സ്ഥാനാർത്ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പി എസ് ശ്രീധരന്‍പിള്ള  നേരത്തെ പറഞ്ഞിരുന്നു. 

സ്ഥാനാർത്ഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചരണം ചിലർ നടത്തുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലുള്ളത് നാണംകെട്ട കോൺഗ്രസ് മാർക്സിസ്റ്റ്  "കോമ" മുന്നണിയാണെന്നും ശ്രീധരന്‍ പിള്ള കോട്ടയത്ത് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios