Asianet News MalayalamAsianet News Malayalam

രാജ്മോഹൻ ഉണ്ണിത്താനെതിരായ ആക്രമണം; സിപിഎം നടപടി ജനാധിപത്യത്തിനെതിരെന്ന് മുല്ലപ്പള്ളി

മാധ്യമ സംഘത്തിന് നേരെയുണ്ടായ അക്രമണം സാസ്കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയാണയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

kpcc president mullappally ramachandran condemns cpim attack against rajmohan unnithan
Author
Kasaragod, First Published May 18, 2019, 11:17 AM IST

കാസർകോട്: കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചരണം തടസ്സപ്പെടുത്തിയ സിപിഎം നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

സംഭവത്തെ ശക്തമായി അപലപിക്കുന്നു. വിഷയത്തിൽ പാർട്ടി തല ചർച്ച നടത്തി നടപടികളിലേക്ക് കടക്കുമെന്നും മുല്ലപ്പള്ളി കാസർകോട്ട് പറഞ്ഞു.
മാധ്യമ സംഘത്തിന് നേരെയുണ്ടായ അക്രമണം സാസ്കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയാണയുടെ പാതയിലാണ് പാർട്ടി പ്രവർത്തകരെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിംഗ് നടക്കുന്ന പിലാത്തറയിൽ വച്ചാണ്  രാജ് മോഹൻ ഉണ്ണിത്താനെ സിപിഎം പ്രവർത്തകർ തടഞ്ഞത്. രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചാരണം തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോർട്ടർ മുജീബ് റഹ്മാനെയും ക്യാമറമാന്‍ സുനില്‍ കുമാറിനെയും സിപിഎം പ്രവർത്തകർ ആക്രമിച്ചത്.

table cellpadding="0" role="presentation">

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios