Asianet News MalayalamAsianet News Malayalam

കോ-ലീ-ബി സഖ്യം പച്ചക്കള്ളം: കോടിയേരിയെ മുഖാമുഖം ചർച്ചക്ക് വെല്ലുവിളിച്ച് മുല്ലപ്പള്ളി

പിണറായി വിജയനാണ് ആർഎസ്എസ്സിന്‍റെ പരസ്യ പിന്തുണയോടെ മത്സരിച്ചത്. ഇക്കാര്യങ്ങളിൽ ഒരു മുഖാമുഖം ചർച്ചയ്ക്ക് കോടിയേരി ബാലകൃഷ്ണൻ തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.
 

kpcc president mullappaly ramachandran against kodiyeri balakrishnan
Author
Thiruvananthapuram, First Published Mar 20, 2019, 11:25 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ-ലീ-ബി സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പരാജയഭീതി മൂലം സിപിഎം ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്. പിണറായി വിജയനാണ് ആർഎസ്എസ്സിന്‍റെ പരസ്യ പിന്തുണയോടെ മത്സരിച്ചത്. ഇക്കാര്യങ്ങളിൽ ഒരു മുഖാമുഖം ചർച്ചയ്ക്ക് കോടിയേരി ബാലകൃഷ്ണൻ തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.

കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കോ-ലീ-ബി സഖ്യമുണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം. ഈ മണ്ഡലങ്ങളിലെല്ലാം എൻഡിഎ ദുർബല സ്ഥാനാർത്ഥിയെ നിർത്തി യുഡിഎഫിന്‍റെ വിജയത്തിനായി ശ്രമിക്കുമെന്നും ഇതിന് പകരമായി തിരുവനന്തപുരത്ത് കോൺഗ്രസ് കുമ്മനം രാജശേഖരന് വോട്ട് മറിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടത് തരംഗം ഉറപ്പായതോടെ എൽഡിഎഫിനെ ഏതുവിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും കോടിയേരി ആരോപിച്ചു വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആരോപിച്ചതിന് പിന്നാലെയാണ് കോടിയേരിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയത് .  

Follow Us:
Download App:
  • android
  • ios