Asianet News MalayalamAsianet News Malayalam

ഇവന്‍റ് മാനേജ്മെന്‍റ് വഴി വോട്ടർമാർക്ക് എൽ‍ഡിഎഫ് പണം എത്തിക്കുമെന്ന് പരാതി; പരിശോധന കർശനമാക്കി

എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിധ തെളിവുകളും ഹാജരാക്കാൻ യുഡിഎഫ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലാത്തതിനാൽ വിഷയത്തിൽ എൽഡിഎഫ് നേതാക്കളോട് വിശദീകരണം തേടേണ്ടെന്നാണ് തീരുമാനം. 

ldf will distribute money complains udf in kollam
Author
Kollam, First Published Apr 20, 2019, 9:33 AM IST

കൊല്ലം: കൊല്ലത്ത് ഇവൻ്‍റ് മാനേജ്മെന്‍റ് വഴി വോട്ടർമാർക്ക് എൽ‍ഡിഎഫ് പണം എത്തിക്കാൻ സാധ്യതയുണ്ടെന്ന യുഡിഎഫ് നേതാക്കളുടെ പരാതിയെത്തുടർന്ന് വാഹനപരിശോധന കർശനമാക്കാൻ കൊല്ലം കളക്ടറുടെ നിർദ്ദേശം. ഗ്രാമ പ്രദേശങ്ങളിൽ പരിശോധനക്കായി കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ചു. 

ഇവൻ്‍റ് മാനേജ്മെന്‍റ് കമ്പനി വഴി വോട്ടർമാക്കിടയിൽ എൽഡിഎഫ് പണം വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്നും ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടി  യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയടക്കം ഈ ആരോപണം കടുപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിധ തെളിവുകളും ഹാജരാക്കാൻ യുഡിഎഫ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലാത്തതിനാൽ വിഷയത്തിൽ എൽഡിഎഫ് നേതാക്കളോട് വിശദീകരണം തേടേണ്ടെന്നാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios