Asianet News MalayalamAsianet News Malayalam

ആകാംക്ഷയോടെ രാജ്യം; 542 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8 മുതൽ; ആദ്യ ഫലസൂചനകള്‍ 8.15ഓടെ

ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് നരേന്ദ്ര മോദിയും എൻഡിഎയുമുള്ളത്. എക്സിറ്റ് പോളുകൾ നൽകിയ മുൻതൂക്കം വോട്ടെണ്ണൽ ദിനത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. പ്രതിപക്ഷമാകട്ടെ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണുളളത്.

Loksabha poll 2019 election results today counting starts at 8
Author
New Delhi, First Published May 23, 2019, 5:39 AM IST

ദില്ലി: ജനവിധിക്കായി ആകാംക്ഷയോടെ രാജ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 542 സീറ്റുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങും. ആദ്യ ഫലസൂചനകള്‍ എട്ടേകാലിന് അറിയാന്‍ സാധിക്കുമെന്നാണ് സൂചന. ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് നരേന്ദ്ര മോദിയും എൻഡിഎയുമുള്ളത്.

എക്സിറ്റ് പോളുകൾ നൽകിയമുൻതൂക്കം വോട്ടെണ്ണൽദിനത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. പ്രതിപക്ഷമാകട്ടെ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണുളളത്.കേരളത്തിലാകട്ടെ നെഞ്ചിടിപ്പോടെയാണ് മുന്നണികൾ ഫലം കാത്തിരിക്കുന്നത്.

എക്സിറ്റ് പോളുകളുടെ കൂടി പിൻബലത്തിൽ വൻ മുന്നേറ്റം അവകാശപ്പെടുകയാണ് യുഡിഎഫ്. അതേസമയം 2004 ആവർത്തിക്കുമെന്നാണ് എൽഡിഎഫിന്‍റെ അവകാശവാദം. ഇത്തവണ എന്തായാലും കേരളത്തിൽ നിന്ന് എംപി ഉണ്ടാകുമെന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം. ഉപതെരഞ്ഞെടുപ്പുകൾ നടന്ന തമിഴ്നാടിനും കർണാകടത്തിനും ഫലം നിർണ്ണായകമാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios