Asianet News MalayalamAsianet News Malayalam

രാജിക്കൊരുങ്ങി മമതയും; മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ കരങ്ങളെന്ന് ആരോപണം

പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

Mamata Banerjee says ready to resign alleges foreign hands behind modi victory
Author
Kolkata, First Published May 25, 2019, 7:02 PM IST

കൊൽകത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ബംഗാളിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താതപര്യമില്ല. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാ‍ർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു.

പദവിയും അധികാരവും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാൽ തന്നെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഞാൻ പാർട്ടിയെ അറിയിച്ചു. പക്ഷെ പാർട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പിനിടയിൽ പോലും രാജ്യത്തുടനീളം വലിയ തോതിൽ പണം ഒഴുകി.  പലരുടെയും ബാങ്കിൽ അനധികൃതമായി പണം എത്തി. തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി.വർഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷൻ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂൽ കോൺഗ്രസിന് വിജയിക്കാനായത്. 2014 ൽ 34 സീറ്റുകളിൽ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും  മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവർത്തിക്കാനായില്ല. 2014 ൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകൾ നേടിയാണ് ബംഗാളിൽ കരുത്ത് കാട്ടിയത്.
 

Follow Us:
Download App:
  • android
  • ios