Asianet News MalayalamAsianet News Malayalam

അമ്മയുടെ അനു​ഗ്രഹം വാങ്ങി മോദി വോട്ട് ചെയ്തു

നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വർഷങ്ങളിൽ രാജ്യത്തിന്റെ ​ഗതി നിർണ്ണയിക്കാൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കും എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. 

modi seeks blessings from his before voting
Author
New Delhi, First Published Apr 23, 2019, 9:09 AM IST

ദില്ലി:  തെരഞ്ഞെടുപ്പിന്റെ മൂന്നാം ​ഘട്ടമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോട്ട് ചെയ്തു. അദ്ദേഹത്തിനൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നു. അമ്മയുടെ അനു​ഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാനെത്തിയത്. അഹമ്മദാബാദിലായിരുന്നു മോദിയുടെ വോട്ട്.  താൻ ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വർഷങ്ങളിൽ രാജ്യത്തിന്റെ ​ഗതി നിർണ്ണയിക്കാൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കും എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. 

​ഗാന്ധി ന​ഗറിലെത്തി അമ്മയുടെ അനു​ഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിം​ഗ് ബൂത്തിലെത്തിയത്. അമ്മ ഹീരാബെന്നിന്റെ കാൽതൊട്ടു വണങ്ങുന്ന ചിത്രവും മോദി പുറത്തുവിട്ടിരുന്നു. അമിത് ഷായും മോദിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കും ബഹുമാനത്തിനും നേർക്കാകട്ടെ നിങ്ങളുടെ ഓരോ വോട്ടും എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ ട്വീറ്റ്. ​കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ബിജെപി വിജയസാധ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios