Asianet News MalayalamAsianet News Malayalam

മോദിയുടെ കുങ്കുമം, മായാവതിയുടെ നീല, രാഹുലിന്റെ പച്ച; ഹോളി ഇത്തവണ സ്‌പെഷ്യലാണ്!!

രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഹോളി വിപണിയിലും അത് പ്രതിഫലിക്കുന്നു.
 

Modis saffron vs Mayawatis blue  in holy celebration
Author
Agra, First Published Mar 18, 2019, 11:13 AM IST

ആഗ്ര: തെരഞ്ഞെടുപ്പും ഹോളിയും ഒന്നിച്ചെത്തുമ്പോള്‍ എന്ത് സംഭവിക്കും? ഉത്തര്‍പ്രദേശിലെ വഴിവാണിഭക്കാരുടെ ഉത്തരം തെരുവുകളാകെ കുങ്കുമനിറത്തില്‍ കുളിക്കുമെന്നാണ്!

രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഹോളി വിപണിയിലും അത് പ്രതിഫലിക്കുന്നു. നിറങ്ങളുടെ ഉത്സവത്തില്‍ ഇത്തവണ താരങ്ങള്‍ കുങ്കുമവും നീലയുമാണ്. ആഗ്രയിലെയും മഥുരയിലെയുമൊക്കെ കടകളില്‍ നിന്ന് ഇക്കുറി ഏറ്റവുമധികം വിറ്റ് പോകുന്നത് ബിജെപിയുടെ നിറമായ കുങ്കുമവും ബിഎസ്പിയുടെ നിറമായ നീലയുമാണ്. പ്രിയങ്കാ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ചിത്രങ്ങള്‍ ഉള്ള വാട്ടര്‍ ഗണ്ണുകള്‍ക്കും ആവശ്യക്കാരേറെയാണ്.

നിറങ്ങളില്‍ ഏറ്റവും അധികം വിറ്റുപോകുന്നത് കുങ്കുമവും നീലയുമാണ്. പിന്നെ ആവശ്യക്കാരുള്ളത് എസ്പിയുടെ നിറമായ ചുവപ്പിനാണ്. രാഹുല്‍ ഗാന്ധിയുടെ പേരിലിറങ്ങിയിരിക്കുന്ന ഹെര്‍ബല്‍ ഗ്രീന്‍ കളറിനും ആവശ്യക്കാരുണ്ട്. വ്യാപാരികള്‍ പറയുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വന്‍തോതില്‍ ഓര്‍ഡറുകള്‍ നല്കിയിട്ടുണ്ട്. പ്രാദേശിക വിപണികളില്‍ കുങ്കുമവും നീലയും കിട്ടാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രിയങ്കാ ഗാന്ധിയുടെ ചിത്രമുള്ള വാട്ടര്‍ ഗണ്ണുകള്‍ക്കാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ളത്. ആണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടത് നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള വാട്ടര്‍ ഗണ്ണുകളോടാണ്. രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച വര്‍ണബലൂണുകളും വന്‍തോതില്‍ വിറ്റുപോകുന്നു. രാഷ്ട്രീയക്കാരുടെ മുഖംമൂടികള്‍ക്കും ആവശ്യക്കാര്‍ നിരവധിയാണ്. 

Follow Us:
Download App:
  • android
  • ios