Asianet News MalayalamAsianet News Malayalam

അന്ന് 'ചായ്‍വാല' ഇന്ന് ചൗക്കിദാർ: നാമനി‍ർദേശ പത്രികയിൽ മോദിയുടെ പേര് നി‍ർദേശിച്ചത് കാവൽക്കാരൻ

വ‍ർഷങ്ങളായി വഡോദരയിലെ ഖന്ദേരാവൂ മാർക്കറ്റിൽ ചായ വിറ്റിരുന്ന കിരൺ മഹീദയായിരുന്നു കഴിഞ്ഞ ലോക്സസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ നാമനി‍ർദേശം ചെയ്തത്

narendra modi's candidatureship in varanasi, nominated by security worker sankar pattel
Author
Varanasi, First Published Apr 26, 2019, 11:59 AM IST

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമ നിർദ്ദേശ പത്രികയിൽ പേര് നി‍ർദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ (ചൗക്കിദാർ) രാം ശങ്കർ പട്ടേൽ. അദ്ധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവർത്തകൻ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയിൽ ഒപ്പ് വെച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാഡോദരയിൽ നിന്ന് മോദിയെ നാമനി‍ർദേശം ചെയ്തത് ചായക്കടക്കാരനായ കിരൺ മഹീദയായിരുന്നു.

വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമര്‍പ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ചൗക്കിദാർ എന്നത് പോലെ ചായ്‍വാല(ചായക്കടക്കാരൻ) എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ പ്രധാന പ്രചരണവിഷയം. വ‍ർഷങ്ങളായി വഡോദരയിലെ ഖന്ദേരാവൂ മാർക്കറ്റിൽ ചായ വിറ്റിരുന്ന ആളായിരുന്ന കിരൺ മഹീദ രാം ജന്മഭൂമി മൂവ്മെന്‍റിന്‍റെ കാലത്ത് പാർട്ടിയിലെത്തിയ ബിജെപി പ്രവർത്തകനായിരുന്നു. മഹീദ പിന്നീട് വഡോദര മുൻസിപ്പൽ കോർപറേഷന്‍റെ സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റിയിലെ അംഗവുമായി.

ഇത്തവണ നാമനിർദേശം ചെയ്തവരിൽ തന്‍റെ സെക്യൂരിറ്റി ജീവനക്കാരനെക്കൂടി ഉൾപ്പെടുത്തിയത് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും തന്‍റെ പ്രചരണവിഷയത്തിന് ശക്തി പകരുമെന്നാണ് മോദിയുടേയും ബിജെപിയുടെ വിശ്വാസം

Follow Us:
Download App:
  • android
  • ios