Asianet News MalayalamAsianet News Malayalam

തൃശൂര്‍ വേണം, എനിക്ക് തരണം, 'ഭരത് ചന്ദ്രനും ചാക്കോച്ചിയും വിരാടിയാരും വരും; കലക്കന്‍ ഡയലോഗുമായി സുരേഷ് ​ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാൻ സാധിക്കില്ലെന്നും താൻ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

nda candidate suresh gopi election campaign in thrissur
Author
Thrissur, First Published Apr 19, 2019, 3:41 PM IST

തൃശൂർ: മാസ് ​ഡയലോ​ഗുകളുമായി വോട്ടർമാരെ കൈയ്യിലെടുത്ത് തൃശൂർ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൃശൂരിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് മാസ് ഡയലോ​ഗുകളുമായി  താരം ജനങ്ങളെ കൈയ്യിലെടുത്തത്. 'നിങ്ങൾ എനിക്ക് തൃശൂർ തരണം... എനിക്ക് വേണം തൃശൂരിനെ...' എന്ന് തുടങ്ങിയാണ് സുരേഷ് ​ഗോപി തന്റെ പ്രസം​ഗം ആരംഭിച്ചത്.

കേന്ദ്ര സർക്കാർ  മുന്നോട്ട് വെച്ച ആശയങ്ങളിലൂടെ കേഴുന്ന ജനവിഭാഗത്തിന്റെ മനസ്സിലുള്ള വിഷയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പുതുരേഖ സൃഷ്ടിക്കും. തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാൻ സാധിക്കില്ലെന്നും താൻ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

രാഷ്ട്രീയത്തിൽ ഇറങ്ങിയാലും താൻ സിനിമയിൽ അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരത് ചന്ദ്രനും ചാക്കോച്ചിയും ലാൽ കൃഷ്ണ വിരാടിയാരും വരുമെന്നും ആ കഥാപാത്രങ്ങളെ ചങ്ങലയിടാൻ ഉദ്യോ​ഗസ്ഥർക്ക് സാധിക്കില്ലെന്നും പറഞ്ഞ അദ്ദേഹം ആ കഥാപാത്രങ്ങൽ ജനങ്ങളുടെ ശബ്ദം സംസാരിക്കുമെന്നും പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios