Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധിയെ സിപിഐക്ക് ഭയമില്ല, ഇപ്പോഴത്തെ വാർത്തക്ക് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോര്: ബിനോയ് വിശ്വം

രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ യോജിപ്പോടെ ശക്തമായി നേരിടുമെന്നും തോൽപ്പിക്കുമെന്നും പറഞ്ഞ ബിനോയ് വിശ്വം നാണം കെട്ട ഗ്രൂപ്പ് കളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്നും രാഹുൽ ഗാന്ധിയെ വരെ ഇതിന് കരുവാക്കുകയാണെന്നും ആരോപിച്ചു.

not afraid of rahul gandhi candidature says binoy viswam
Author
Tirur, First Published Mar 26, 2019, 12:00 PM IST

തിരൂർ: കോൺഗ്രസ് ദിവസേന കൂടുതൽ പരിഹാസ്യമായി മാറുകയാണെന്ന് സിപിഐ രാജ്യസഭ എംപി ബിനോയി വിശ്വം. നാണം കെട്ട ഗ്രൂപ്പ് കളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്നും രാഹുൽ ഗാന്ധിയെ വരെ ഇതിന് കരുവാക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. അഥവാ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ സിപിഐ ശക്തമായി നേരിടുമെന്നും ബിനോയ് വിശ്വം മലപ്പുറത്ത് പറഞ്ഞു.

രാഹുൽ വയനാട് സ്ഥാനാർത്ഥിയാവുമെന്ന് ആരാണ് തിരുമാനിച്ചതെന്ന് ചോദിച്ച ബിനോയ് വിശ്വം രാഹുൽ ഗാന്ധിയെ സിപിഐക്ക് തരിമ്പും ഭയമില്ലെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ യോജിപ്പോടെ ശക്തമായി നേരിടുമെന്നും തോൽപ്പിക്കുമെന്നും പറഞ്ഞ ബിനോയ് വിശ്വം കോൺഗ്രസ് പ്രകടനപത്രികക്കെതിരെയും രംഗത്തെത്തി. 

പുതുതായി യാതൊന്നും കോൺ​ഗ്രസ് പ്രകടനപത്രികയിൽ ഇല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം കോൺ​ഗ്രസ് പ്രകടനപത്രിക വാ​ഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണെന്നും ആരോപിച്ചു.

Follow Us:
Download App:
  • android
  • ios