Asianet News MalayalamAsianet News Malayalam

'ആർഎസ്എസിന്‍റെ കാര്യം അവരോട് ചോദിക്കണം'; ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് ശ്രീധരൻ പിള്ള

ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാതിരുന്നതെന്ന് ശ്രീധരൻ പിള്ള. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള.

P S Sreedharan Pillai  says about bjp candidate list
Author
Kochi, First Published Mar 20, 2019, 12:58 PM IST

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പാർട്ടി അഖിലേന്ത്യ കമ്മിറ്റി നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാതിരുന്നതെന്ന് ശ്രീധരൻ പിള്ള കൊച്ചിയില്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. 

ആര്‍എസ്എസ് ഇടപെടൽ ഉണ്ടായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയില്ലെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. കേരളത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയും പി കെ കൃഷ്ണ ദാസിനെയും കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ലെന്നാണ് സൂചന. ആർഎസ്എസ് ഇടപെടലാണ് അവസാന നിമിഷം ശ്രീധരൻ പിള്ളയെ മാറ്റാൻ ബിജെപി ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Also Read: ശ്രീധരൻ പിള്ളക്ക് സീറ്റില്ല; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കും

Follow Us:
Download App:
  • android
  • ios