Asianet News MalayalamAsianet News Malayalam

മുസ്ലീം സഹോദരങ്ങളെ അപമാനിച്ച ബിജെപി നേതൃത്വം രാജ്യത്തിന് അപമാനം: പന്തളം സുധാകരന്‍

കേരളത്തെ മലീമസമാക്കാന്‍ നോര്‍ത്ത് ഇന്ത്യക്കാരനും സൗത്ത് ഇന്ത്യക്കാരനുമെന്നും മുസ്ലീംങ്ങളെന്നും വേര്‍തിരിച്ച്, ഇന്ത്യന്‍ ദേശീയതയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത് രക്തസാക്ഷിത്വം വഹിച്ച മുസ്ലീം സഹോദരങ്ങളെ അപമാനിക്കുകയാണ് ബിജെപി നേതൃത്വമെന്നും പന്തളം സുധാകരന്‍ 

panthalam sudhakaran slams bjp leaders about their words against muslims
Author
Thiruvananthapuram, First Published Apr 13, 2019, 9:32 PM IST

തിരുവനന്തപുരം: മുസ്ലീം സഹോദരങ്ങളെ അപമാനിച്ച ബിജെപി നേതൃത്വം രാജ്യത്തിന് അപമാനമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഇത്രയും മതസൗഹാര്‍ദ്ദം പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു സംസ്ഥാനം ഈ രാജ്യത്തുണ്ടെങ്കില്‍ അത് കേരളമായിരിക്കും. പക്ഷേ അത് മലീമസമാക്കാന്‍ നോര്‍ത്ത് ഇന്ത്യക്കാരനും സൗത്ത് ഇന്ത്യക്കാരനുമെന്നും മുസ്ലീംങ്ങളെന്നും വേര്‍തിരിച്ച്, ഇന്ത്യന്‍ ദേശീയതയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത് രക്തസാക്ഷിത്വം വഹിച്ച മുസ്ലീം സഹോദരങ്ങളെ അപമാനിക്കുകയാണ് ബിജെപി നേതൃത്വമെന്നും സുധാകരന്‍ പറഞ്ഞു.  

540 മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട് എന്നറിയാത്ത ദേശീയ അധ്യക്ഷന്‍ അമിത്ഷാ, മുസ്ലീം സമുധായത്തെയും അപമാനിച്ച ബിജെപി നേതൃത്വം, മന്ത്രിമാര്‍, യോഗി ആദിത്യനാഥ് എന്നിവര്‍ രാജ്യത്തിന് അപമാനമാണെന്നും പന്തളം സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആരോപിച്ചു. 

അയ്യപ്പന്‍റെ വാക്ക് പറയാന്‍ കഴിയാത്ത ഒരു സംസ്ഥാനമാണ് കേരളമെന്നും കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്നും വിവിധ പ്രചാരണ പരിപാടികളിലായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ഇതോട് പ്രതികരിക്കുകയായിരുന്നു പന്തളം സുധാകരന്‍. 

1996 മുതല്‍ 2019 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പത്രികകളിലും രാമക്ഷേത്രം പണിയുമെന്ന് ബിജെപി പറയുന്നുണ്ട്. എന്നാല്‍ ഇന്നുവരെ ക്ഷേത്രം പണിഞ്ഞിട്ടുണ്ടോ?
അണയാന്‍ പോകുന്ന ആളിക്കത്തലായേ മോദിയുടെ വാക്കുകളെ കുറിച്ച് കരുതാനാകൂ എന്നും പന്തളം സുധാകരന്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios