Asianet News MalayalamAsianet News Malayalam

​ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ അമ്മയും ഭാര്യയും വോട്ട് രേഖപ്പെടുത്തി

ഹീരാബെൻ അഹമ്മദാബാദിലെ റെയ്സാനിലെ പോളിം​ഗ് ബൂത്തിലും യശോദ ബെൻ ​ഗുജറാത്തിലെ ഊഞ്ജ പോളിങ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തി.

PM Modi's Mother, Wife Cast Votes in Gujarat
Author
Gujarat, First Published Apr 23, 2019, 5:26 PM IST

​ഗാന്ധിന​ഗർ: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നും ഭാര്യ യശോദബെന്നും വോട്ട് രേഖപ്പെടുത്തി. ഹീരാബെൻ അഹമ്മദാബാദിലെ റെയ്സാനിലെ പോളിം​ഗ് ബൂത്തിലും യശോദബെൻ ​ഗുജറാത്തിലെ ഊഞ്ജ പോളിങ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തി.

മോദി സാഹിബ് രാജ്യത്തിന് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്നും യശോദ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം ​ഗാന്ധി ന​ഗറിലെത്തി അമ്മയുടെ അനു​ഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാൻ അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. 

അമ്മ ഹീരാബെന്നിന്റെ കാൽതൊട്ടു വണങ്ങുന്ന ചിത്രവും മോദി പുറത്തുവിട്ടിരുന്നു. താൻ ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് മോദി ട്വീറ്റ് ചെയ്തു. നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വർഷങ്ങളിൽ രാജ്യത്തിന്റെ ​ഗതി നിർണ്ണയിക്കാൻ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തിനൊപ്പം വോട്ട് രേഖപ്പെടുത്താൻ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios