Asianet News MalayalamAsianet News Malayalam

അമേഠി അച്ഛന്റെ കര്‍മ്മഭൂമിയാണ്; ഞങ്ങളുടെ കുടുംബത്തിന് ഇത് പവിത്ര ഭൂമിയും: പ്രിയങ്ക ​ഗാന്ധി

'ചില ബന്ധങ്ങൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഇന്ന് രാഹുലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുടുംബം മുഴുവനും ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇത് പവിത്ര ഭൂമിയും'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

priyanka gandhi tweeted amethi was his father's karmabhoomi  its land was sacred for family
Author
Delhi, First Published Apr 10, 2019, 6:17 PM IST

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി അമേഠിയിൽ  നാമനിർദ്ദേശ പത്രിക നൽകിയതിന് പിന്നാലെ വികാരാതീതമായ കുറിപ്പ് ട്വീറ്റ് ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. അമേഠി അച്ഛന്റെ കര്‍മ്മഭൂമിയാണെന്നും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പവിത്ര ഭൂമിയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

'ചില ബന്ധങ്ങൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. ഇന്ന് രാഹുലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കുടുംബം മുഴുവനും ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തിന് ഇത് പവിത്ര ഭൂമിയും'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. റോഡ് ഷോ ആയാണ് രാഹുൽ​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, റോബർട്ട് വധ്ര, ഇവരുടെ മക്കൾ എന്നിവർക്കൊപ്പമാണ് രാഹുൽ ​ഗാന്ധി എത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി അമേഠിയെ പ്രതിനിധീകരിച്ചാണ് രാഹുൽ ​ഗാന്ധി പാർലമെന്റിലെത്തിയിരുന്നത്. ഇത്തവണ വയനാട്ടിലും രാഹുൽ ​ഗാന്ധി മത്സരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് രാഹുലിനെ സ്വീകരിക്കാൻ അമേഠിയിൽ എത്തിച്ചേർന്നത്.  

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുൽ വിജയിച്ചത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios