Asianet News MalayalamAsianet News Malayalam

റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കാനാവില്ല; വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

Ramadan, polls are conducted as full month can not be excluded  Election Commission
Author
India, First Published Mar 11, 2019, 3:54 PM IST

ദില്ലി: റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാന്‍ മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. റംസാന്‍ മാസത്തിലെ പ്രത്യേകതയുള്ള ദിവസങ്ങളും എല്ലാ വെള്ളിയാഴ്ചയും പോളിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും  കമ്മീഷന്‍ അറിയിച്ചു.

ലോക്സഭാ തെര‍ഞ്ഞെടുപ്പിന്‍റെ തീയതികളില്‍ എതിര്‍പ്പറിയിച്ച്  പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു. മൂന്ന് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ചില തെരഞ്ഞെടുപ്പ് തീയതികള്‍ റംസാന്‍ മാസത്തിലാണ്. ഇതിലാണ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാനത്ത് 31 ശതമാനവും മുസ്ലിം വോട്ടര്‍മാരാണ്. 

ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മെയ് 19ന് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും.  90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്.

Follow Us:
Download App:
  • android
  • ios