Asianet News MalayalamAsianet News Malayalam

എന്‍റെ അച്ഛനും അമ്മയും ഇതെല്ലാം കേൾക്കുന്നുണ്ട് ; അശ്ലീലം പറഞ്ഞ വിജയരാഘവനോട് രമ്യ ഹരിദാസ്

ആശയപരമായ പോരാട്ടം നടക്കുന്നിടത്ത് വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്. അശ്ലീല പരമാര്‍ശം നടത്തിയ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്.

remya haridas against a vijayaraghavan
Author
Palakkad, First Published Apr 2, 2019, 9:30 AM IST

ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. അശ്ലീല പരാമര്‍ശം അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ പോരാട്ടമാണ് ആലത്തൂരിൽ നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട വനിതാ സ്ഥാനാര്‍ത്ഥിയാണ് താനെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കന്ന ഇടത് മുന്നണി പ്രതിനിധിയിൽ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറയുന്നു. 

വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് , അവരിതെല്ലാം കേൾക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് ഓര്‍മ്മിപ്പിക്കുന്നു. അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി. പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. അതിനിടയിൽ എന്തിനാണ് ഇങ്ങനെ ഒരു പരാമാര്‍ശമെന്നും രമ്യ ചോദിക്കുന്നു. 

സ്ത്രീ സുരക്ഷയെ കുറിച്ചാണ് പിണറായി വിജയൻ സര്‍ക്കാര്‍ പറയുന്നത്. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതിൽ നടത്തിയ പ്രസ്ഥാനമാണ്. രമ്യ എങ്ങനെ ഉള്ള ആളാണെന്ന് നാട്ടിലെ ഇടത് പക്ഷ പ്രവര്‍ത്തകരോട് തന്നെ എ വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കൂടിയാണ് താനെന്നും ആലത്തൂരിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും രമ്യ ഹരിദാസ് പറഞ്ഞു . 

യുഡിഎഫ് നേതാക്കളോട് ഫോണിൽ സംസാരിച്ചു. എ വിജയരാഘവനെതിരെ നിയമപരമായി പോരാടാൻ തന്നെയാണ് തീരുമാനം. പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഇനിയും സ്ത്രീകൾ മുന്നോട്ട് വരാനുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

വീഡിയോ കാണാം:

"

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 

Read more: രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എല്‍ഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ

പാട്ടുപാടി വോട്ട് പിടിക്കാൻ ഇത് അമ്പലകമ്മിറ്റി തെരഞ്ഞെടുപ്പല്ലെന്ന് പറഞ്ഞ് രമ്യ ഹരിദാസിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട ദീപാ നിശാന്തിന്‍റെ നടപടിയും വൻ വിവാദമായിരുന്നു 

Read more: 'ഇത് അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല'; രമ്യ ഹരിദാസിനെ പരിഹസിച്ച് ദീപാ നിശാന്ത്

 

Follow Us:
Download App:
  • android
  • ios