Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ല, നുണപ്രചാരണം നടക്കുന്നു; കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവര്‍: ശശി തരൂര്‍

'ഓക്കാനം വരുന്ന' എന്ന അർത്ഥത്തിലല്ല സ്ക്വീമിഷ് എന്ന വാക്ക് താൻ ഉപയോഗിച്ചതെന്നും ശശി തരൂര്‍ വിശദമാക്കി. സ്വയം പരിഹസിക്കുന്നത് താൻ നിർത്തുകയാണെന്ന് ശശി തരൂർ  

Shashi Tharoor  reaction in criticism over tweet related to fish
Author
Thiruvananthapuram, First Published Mar 30, 2019, 2:22 PM IST

തിരുവനന്തപുരം: തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്ന്  തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. താൻ സ്വയം പരിഹസിച്ചെഴുതിയ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്നത്. താൻ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Shashi Tharoor  reaction in criticism over tweet related to fish

തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. 'ഓക്കാനം വരുന്ന' എന്ന അർത്ഥത്തിലല്ല സ്ക്വീമിഷ് എന്ന വാക്ക് താൻ ഉപയോഗിച്ചതെന്നും ശശി തരൂര്‍ വിശദമാക്കി. സ്വയം പരിഹസിക്കുന്നത് താൻ നിർത്തുകയാണെന്ന് ശശി തരൂർ  കൂട്ടിച്ചേര്‍ത്തു.  തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രശ്നത്തിൽ ഇടപെടണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. 

മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഓക്കാനം വരുന്ന ആളല്ല താനെന്ന് ശശി തരൂര്‍ പറഞ്ഞു. ഓഖി ദുരന്തത്തിൽ താൻ ആദ്യവസാനം മൽസ്യത്തൊഴിലാളികൾക്കൊപ്പം നിന്നയാളാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും നുണ പ്രചരിപ്പിക്കട്ടെ താൻ സത്യം പറഞ്ഞ് ജയിക്കുമെന്ന് ശശി തരൂര്‍ വിശദമാക്കി.

Follow Us:
Download App:
  • android
  • ios