Asianet News MalayalamAsianet News Malayalam

ആരാണ് പിണറായിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? കുമ്മനത്തിനും പിണറായിക്കും ഒരേ സ്വരം: ചെന്നിത്തല

ദേശീയ തലത്തിൽ കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്ക് വഴി മുടക്കി ആയത് കേരളത്തിലെ സി പി എം ആണ്. അവരുടെ മുഖ്യ ശത്രു ആയി അവർ കാണുന്നത് ബി ജെ പി യെ അല്ലെന്നും ചെന്നിത്തല

south indias heart with congress kummanam and pinarayi got the same voice
Author
Thiruvananthapuram, First Published Mar 24, 2019, 7:31 PM IST

തിരുവനന്തപുരം: ബിജെപിക്കും സിപിഎമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിലവിലുള്ളത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ്. രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് അത് യുഡിഎഫിന് വലിയ രീതിയില്‍ ഊര്‍ജം നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം രാഹുൽ ഗാന്ധി പരിഗണിക്കുമെന്നാണ് വിശ്വാസം. തെക്കേ ഇന്ത്യയുടെ മനസു കോൺഗ്രസിന് ഒപ്പമാണ്. രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിൽ നിന്ന്‌ മത്സരിക്കുമെന്ന് കേൾക്കുമ്പോൾ സി പി എമ്മിനാണ് ഏറെ പരിഭ്രാന്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   അതുകൊണ്ടാണ് അവർ വിമർശനങ്ങളുമായി എത്തിയത്.

ദേശീയ തലത്തിൽ കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്ക് വഴി മുടക്കി ആയത് കേരളത്തിലെ സി പി എം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരുടെ മുഖ്യ ശത്രു ആയി അവർ കാണുന്നത് ബി ജെ പി യെ അല്ലെന്നും ചെന്നിത്തല പറഞ്ഞു. 

കുമ്മനത്തിനും പിണറായി വിജയനും ഒരേ സ്വരമാണ്. നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നു പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്‌ഥ മാറുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എൽ ഡി എഫ് സ്ഥാനാർഥിയെ പിൻവലിച്ചു പിന്തുണ നൽകുമോ എന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios