Asianet News MalayalamAsianet News Malayalam

'എന്തിനാടാ ചക്കരേ നീ വയനാട്ടില്‍ മത്സരിക്കുന്നത്' രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ആഘോഷമാക്കി ട്രോളന്മാര്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് വാര്‍ത്തയ്ക്ക് പിന്നാലെ വിഷയം ഏറ്റെടുത്ത് ട്രോളന്‍മാര്‍. രസകരമായ ട്രോളുകളും പരിഹാസങ്ങളുമടക്കം ട്രോള്‍ പേജുകളില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ചു തുടങ്ങി.

Trolls about candidature of rahul gandhi in wayanad
Author
Kerala, First Published Mar 23, 2019, 3:51 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് വാര്‍ത്തയ്ക്ക് പിന്നാലെ വിഷയം ഏറ്റെടുത്ത് ട്രോളന്‍മാര്‍. രസകരമായ ട്രോളുകളും പരിഹാസങ്ങളുമടക്കം ട്രോള്‍ പേജുകളില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ചു തുടങ്ങി. പക്ഷം ചേരാതെ നര്‍മം ചൊരിയുന്ന ട്രോളുകള്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിയെ കട്ടയക്ക് പരിഹസിക്കുന്ന ട്രോളുകളും പുറത്തുവരുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവോടെ സീറ്റ് നഷ്ടപ്പെട്ട സിദ്ദിക്കിനെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല.

അതേസമയം രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അൽപ്പസമയത്തിനകം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം.  എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക്  വിട്ടിരിക്കുകയാണ്.

നിലവില്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. 2014ല്‍ സ്മൃതി ഇറാനിയെയാണ് രാഹുല്‍ തോല്‍പ്പിച്ചത്. അതേ സ്ഥാനാര്‍ത്ഥി തന്നെയാണ് ഇത്തവണയും രാഹുല്‍ ഗാന്ധിയുടെ എതിരാളി.

Follow Us:
Download App:
  • android
  • ios