Asianet News MalayalamAsianet News Malayalam

വി വി പാറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഈ മാസം 25നകം നിലപാടറിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരുദ്യോഗസ്ഥൻ 25ന് കോടതിയെ സഹായിക്കാൻ എത്തണമെന്നും സുപ്രീം കോടതി

VVPAT verification  supreme court  notice for election commission
Author
New Delhi, First Published Mar 15, 2019, 11:44 AM IST

ദില്ലി: തെരഞ്ഞെടുപ്പുകളിൽ 50 ശതമാനം വി വി പാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. ഈ മാസം 25നകം നിലപാടറിയിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരുദ്യോഗസ്ഥൻ 25ന് കോടതിയെ സഹായിക്കാൻ എത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കിൽ വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പിൽ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 

തെരെഞ്ഞെടുപ്പിൽ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാർത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കിൽ മുഴുവൻ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios