ശ്രദ്ധിക്കുക, വരുന്നത് തുടര്‍ച്ചയായ 4 ദിവസത്തെ ബാങ്ക് അവധി, സെപ്തംബറിൽ 9 അവധികൾ

വരുന്നത് തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധിയായതിനാൽ  ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. 

bank holidays in august annd september 2023 as per rbi guideline in kerala vkv

തിരുവനന്തപുരം:  ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ.  ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം.

വരുന്നത് തുടര്‍ച്ചയായ ബാങ്ക് അവധിയായതിനാൽ  ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും.  വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസം  ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി. 

സെപ്തംബർ മാസത്തിൽ കേരളത്തിലെ അവധി ദിനങ്ങള്‍

  • സെപ്റ്റംബർ 3: ഞായറാഴ്ച
  • സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
  • സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച
  • സെപ്റ്റംബർ 10: രണ്ടാം ഞായറാഴ്ച
  • സെപ്റ്റംബർ 17: മൂന്നാം ഞായറാഴ്ച
  • സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി
  • സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
  • സെപ്റ്റംബർ 24: നാലാം ഞായറാഴ്ച
  • സെപ്റ്റംബർ 27: നബിദിനം

Read More :  ഇന്‍സ്റ്റഗ്രാം പരിചയം, യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; 'മീശ' വിനീത് വീണ്ടും പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios