Asianet News MalayalamAsianet News Malayalam

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് ചൈനീസ് സമ്പദ്‍വ്യവസ്ഥ

ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നികുതി ഇളവ് ഉൾപ്പെടെ അനേകം ഉത്തേജനപദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Chinese economy face serious crisis, slowest in 27 years
Author
New Delhi, First Published Oct 18, 2019, 4:46 PM IST

ദില്ലി: ചൈനയുടെ സാമ്പത്തികവളർച്ച നിരക്ക് 27 വർഷത്തിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉല്‍പാദന വളർച്ച  ആറ് ശതമാനമാണ്.   

ഈ പാദത്തിൽ 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അമേരിക്കയുമായി വ്യാപാരയുദ്ധം തുടർന്നപ്പോൾ  ഈ വളർച്ച കൈവരിക്കാനായില്ല.  ഇരുരാജ്യങ്ങളും വ്യാപാരയുദ്ധത്തിന് താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നികുതി ഇളവ് ഉൾപ്പെടെ അനേകം ഉത്തേജനപദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു.
 

Follow Us:
Download App:
  • android
  • ios