Asianet News MalayalamAsianet News Malayalam

എൻആർഐ അക്കൗണ്ട് എങ്ങനെ തുറക്കാം: ആവശ്യമായ രേഖകൾ എന്തൊക്കെ

രണ്ട് തരത്തിലുള്ള എൻആർഐ സേവിംഗ്സ് അക്കൗണ്ടുകളുണ്ട്: കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യൻ വിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ അക്കൗണ്ട് സഹായിക്കും.  

How to open NRI account in India List of documents needed to open NRI savings account
Author
First Published Mar 27, 2024, 6:05 PM IST

നിങ്ങൾ വിദേശത്ത് താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ഒരു ഇന്ത്യക്കാരനാണെങ്കിൽ  എൻആർഐ സേവിംഗ്സ്  അക്കൗണ്ട്  ആരംഭിക്കുന്നത് ഏറെ പ്രധാനമാണ്.  കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യൻ വിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ അക്കൗണ്ട് സഹായിക്കും.  രണ്ട് തരത്തിലുള്ള എൻആർഐ സേവിംഗ്സ് അക്കൗണ്ടുകളുണ്ട്:

1. നോൺ റസിഡന്റ് എക്സ്റ്റേണൽ (എൻആർഇ) സേവിംഗ്സ് അക്കൗണ്ട്
2. നോൺ റസിഡൻറ് ഓർഡിനറി (എൻആർഒ) സേവിംഗ്സ് അക്കൗണ്ട്.

 അക്കൗണ്ടുകൾ ആരംഭിക്കാനുള്ള വഴികൾ

1) ഓഫ്‌ലൈൻ
 ഏറ്റവും അടുത്തുള്ള   ബാങ്ക് ശാഖ സന്ദർശിച്ച് എൻആർഇ/എൻആർഒ അക്കൗണ്ട് തുറക്കാം.  ബ്രാഞ്ച് സന്ദർശിക്കുമ്പോൾ   എല്ലാ ഒറിജിനൽ കെവൈസി രേഖകളും കൈവശം വയ്ക്കണം.

2) ഓൺലൈൻ
  ഓൺലൈൻ ആയും  അക്കൗണ്ടുകൾ ആരംഭിക്കാം. ഓരോ ബാങ്കിന്റെയും വെബ്സൈറ്റുകളിൽ ഇതിനുള്ള ലിങ്കുകൾ നൽകിയിട്ടുണ്ടാകും.

 എൻആർഐ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമായ രേഖകളിവയാണ്.

ഐഡി പ്രൂഫ് - സാധുവായ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി
ഐഡി പ്രൂഫ് -  പാൻ കാർഡ് പകർപ്പ്/ ഫോം 60 (പാൻ ഇല്ലെങ്കിൽ)
 എൻആർഐ  എന്നതിനുള്ള തെളിവ് - സാധുതയുള്ള വിസ/ വർക്ക് പെർമിറ്റ്/ ഓവർസീസ് റസിഡന്റ് കാർഡ് എന്നിവയുടെ പകർപ്പ്
അഡ്രസ് പ്രൂഫ് - രേഖകളിലെ വിലാസം അപേക്ഷാ ഫോമിൽ പറഞ്ഞിരിക്കുന്ന വിലാസം തന്നെ ആയിരിക്കണം

 എൻആർഐ അക്കൗണ്ടിന്റെ സവിശേഷതകൾ

ഇന്ത്യയിലുള്ളവരുമായി ചേർന്ന് സംയുക്തമായി മാത്രമേ അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ. നോൺ റസിഡന്റ് എക്സ്റ്റേണൽ  അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയെ  നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios