Asianet News MalayalamAsianet News Malayalam

ഇന്‍ഫോസിസിന്‍റെ ഓഹരിവില കുത്തനെ ഇടിഞ്ഞു

ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി ഇന്‍ഫോസിസ് അനധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്.

infosys shares see biggest fall in recent years
Author
Bombay Stock Exchange, First Published Oct 22, 2019, 11:53 AM IST

മുംബൈ:രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി ഇന്‍ഫോസിസ് അനധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്. വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തില്‍ ക്ലോസ് ചെയ്തത്. 14 ശതമാനമാണ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ ചെലവുകള്‍ കുറച്ചു കാണിച്ച് ലാഭം ഉയര്‍ത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇന്‍ഫോസിസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. എന്നാല്‍, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇന്‍ഫോസിസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios