Asianet News MalayalamAsianet News Malayalam

നരേഷ് ഗോയലും ഭാര്യയും ജെറ്റ് എയര്‍വേസ് ബോര്‍ഡില്‍ നിന്നും പുറത്ത് പോയേക്കും

25 വര്‍ഷമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയര്‍വേസ് 1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ആരംഭിച്ചത്. ഗോയല്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്ത് പോകാന്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

jet airways chairman naresh goyal may quit from board
Author
Mumbai, First Published Mar 25, 2019, 12:07 PM IST

മുംബൈ: ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവച്ചേക്കുമെന്ന് സൂചന. എന്നാല്‍, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വിജയ് ഡ്യൂബേ ബോര്‍ഡില്‍ തുടരുമെന്നാണ് ഇക്കണോമിക്സ് ടൈംസ് അടക്കമുളള ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

25 വര്‍ഷമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയര്‍വേസ് 1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ആരംഭിച്ചത്. ഗോയല്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്ത് പോകാന്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്‍റെ ഓഹരി വിഹിതത്തില്‍ കുറവ് വരുത്താന്‍ അദ്ദേഹം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 51 ശതമാനം ഓഹരിയാണ് കമ്പനിയില്‍ നരേഷ് ഗോയലിനുളളത്. 

100 കോടി ഡോളറിലേറെ കടബാധ്യത അനുഭവിക്കുന്ന കമ്പനി ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വായ്പ കുടിശിക ഉയര്‍ന്നതിനാല്‍ ബാങ്കുകളില്‍ നിന്ന് ജെറ്റ് എയര്‍വേസ് കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ പൈലറ്റുമാന്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്‍റെ മിക്ക സര്‍വീസുകളും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios