Asianet News MalayalamAsianet News Malayalam

സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു

ഡിവൈന്‍ പബ്ലിക് സ്കൂള്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

13 Children Killed as Train Hits School Bus at Unmanned Railway Crossing

ലക്നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ കുശിനഗറില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ബസ്, കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സംഭവം. ഡിവൈന്‍ പബ്ലിക് സ്കൂള്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 13 പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഗോരഖ്പൂര്‍ കമ്മീഷണറോട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios