Asianet News MalayalamAsianet News Malayalam

ബ്രസീലില്‍ ജയിലില്‍ കലാപം: 60 മരണം

60 killed in prison riot in Brazil city of Manaus
Author
New Delhi, First Published Jan 2, 2017, 4:27 PM IST

ബ്രസീലിയ: ബ്രസീലിലെ മനാസിൽ ജയിലില്‍ കലാപം 60 പേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയത്. നിരവധി തടവുകാർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. 

മയക്കുമരുന്ന സംഘങ്ങളിൽപ്പെട്ട തടവുകാർ രണ്ടു വിഭാഗങ്ങളായി ഏറ്റുമുട്ടുകയായിരുന്നു. ഞായാറാഴ്ച രാത്രി മുതൽ ജയിലിൽ സംഘർഷാവസ്‌ഥ നിലനിന്നിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തടവുകാർ നിറഞ്ഞുകവിഞ്ഞ ജയിലുകളാണ് ബ്രസീൽ അധികവുമുള്ളത്. വളരെ മോശമായ സ്‌ഥിതിയിലാണ് തടവുകാരെ പാർപ്പിച്ചിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios