Asianet News MalayalamAsianet News Malayalam

വേദിയിലും സദസ്സിലും ഒരുപോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി; മുഖ്യമന്ത്രിയെക്കുറിച്ച് വേറിട്ട പോസ്റ്റ്

ആർജെയും അവതാരകയും ആയ ആർദ്ര ബാലചന്ദ്രനാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണ പാടവത്തെ അത്ഭുതത്തോടെ പരാമർശിച്ചു കൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദിയിലും സദസ്സിലും ഒരുപോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി എന്നാണ് മുഖ്യമന്ത്രിയെക്കുറിച്ച് ആർദ്രയുടെ പരാമർശം
 

a different facebook post about chief minister pinarayi vijayan
Author
Thiruvananthapuram, First Published Feb 12, 2019, 11:44 PM IST

കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആർജെയും അവതാരകയും ആയ ആർദ്ര ബാലചന്ദ്രനാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണ പാടവത്തെ അത്ഭുതത്തോടെ പരാമർശിച്ചു കൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദിയിലും സദസ്സിലും ഒരുപോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി എന്നാണ് മുഖ്യമന്ത്രിയെക്കുറിച്ച് ആർദ്രയുടെ പരാമർശം

ആസെൻഡ് കേരള 2019 എന്ന പരിപാടിയാണ് വേദി. സദസ്സിൽ ഏറ്റവും പുറകിൽ വന്നിരുന്ന കെ ജെ മാക്സി എംഎൽഎയെ മുന്നോട്ട് വിളിച്ചിരുത്താനായിരുന്നു വേദിയിലിരുന്ന മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. വേദിയിലിരുന്നിട്ടും സദസ്സിന്റെ ഏറ്റവും പുറകിലിരുന്ന എംഎൽഎയെ മുഖ്യമന്ത്രി വളരെ കൃത്യമായി കണ്ടു എന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ആർദ്ര പറയുന്നു. കാർക്കശ്യം തീരെയില്ലാതെ, തന്നെ വിളിച്ച് കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയോടുള്ള ആരാധന മുമ്പുള്ളതിനേക്കാൾ വർദ്ധിച്ചു എന്ന് കൂടി കൂട്ടിച്ചേർത്താണ് ആർദ്ര പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകർഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതൽ ഞെട്ടി! Ascend Kerala 2019 വേദിയിൽ, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോൾ സംസാരത്തെക്കാൾ കൂടുതൽ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാൻ കൂടുതൽ ചെയ്യാറുള്ള ഇത്തരം സർക്കാർ പരിപാടികളിൽ. Protocol, ego, rules - ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയിൽ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നിൽക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാൻ കണ്ണൊന്നു കൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതിൽ ചമ്മൽ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വർഷത്തിൽ അദ്ദേഹം പങ്കെടുത്ത പത്തു വേദികളിൽ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കിൽ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്. Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാൻ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാർക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: “K.J. Maxi MLA മുന്നിൽ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നിൽ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി." തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു. MLA മുൻനിരയിൽ ഉപവിഷ്ടൻ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷിൽ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യൻ.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal! വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു! ശുഭം. 

 

 

Follow Us:
Download App:
  • android
  • ios