Asianet News MalayalamAsianet News Malayalam

തലശ്ശേരിയിൽ പ്രതിയെ മോചിപ്പിക്കാനെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി; ആറ് പേർക്കെതിരെ കേസ്

പിടിച്ചുപറിക്കേസിൽ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശിനെയാണ് ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം എത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്. ‍

a group of men threatened police and tried to free an accused in thalassery
Author
Thalassery, First Published Feb 7, 2019, 4:57 PM IST

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ പ്രതിയെ മോചിപ്പിക്കാൻ സംഘടിച്ചെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  6 പേർക്ക് എതിരെ കേസ്. പിടിച്ചുപറിക്കേസിൽ പിടിയിലായി വൈദ്യപരിശോധനക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ആദര്‍ശിനെയാണ് ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം എത്തി മോചിപ്പിക്കാന്‍ ശ്രമിച്ചത്.  

ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ മുമ്പ് കൊലക്കേസിൽ ഉൾപ്പെട്ടവർ അടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.  

പാനൂര്‍ കൂറ്റേരി കെ.സി മുക്കിലെ അരുണ്‍ ഭാസ്‌കര്‍, ചെണ്ടയാട് കുന്നുമ്മലിലെ ശ്യാംജിത്ത്, സഹോദരന്‍ ശരത്ത്, എലാങ്കോട്ടെ അനൂപ്, ആഷിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആഷിഖിന്‍റെ സഹോദരനാണ് പിടിച്ചു പറിക്കേസില്‍ അറസ്റ്റിലായ ആദര്‍ശ്. ഇരിട്ടി സ്വദേശിയിൽ നിന്നു പണം പിടിച്ചു പറിക്കാൻ ഉള്ള ശ്രമത്തിലാണ് വീണ് പരിക്കേറ്റ് ആദർശ് പിടിയിലായത്. 

Follow Us:
Download App:
  • android
  • ios