Asianet News MalayalamAsianet News Malayalam

ജീവനോടെ ഫ്രൈ ആകുന്നതിന് മുന്‍പേ ഞണ്ട് ചെയ്തത്

A live crab eats ingredients while being cooked in a pan
Author
First Published Oct 18, 2017, 8:08 AM IST

ചട്ടിയില്‍ ഫ്രൈ ആകുന്നതിനു മുന്‍പ് എണ്ണയിൽ കിടക്കുന്ന ചേരുവകൾ അകത്താക്കുന്ന ഞണ്ടിന്‍റെ വീഡിയോ വൈറലാകുന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വിശ്യയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. 

തിളച്ചുകൊണ്ടിരിക്കുന്ന എ​ണ്ണ​യി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ഞ​ണ്ട് ത​നി​ക്കു ചു​റ്റും ഇ​ട്ടി​രി​ക്കു​ന്ന ചേ​രു​വ​ക​ൾ വേ​ഗ​ത്തി​ൽ എ​ടു​ത്തു ഭ​ക്ഷി​ക്കു​ന്ന​താ​ണ് 34 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പാ​ച​ക​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യുകയായിരുന്നു. 

എന്നാൽ, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപ്പേരാണ് എത്തിയത്. ഞണ്ടിനെ കൊന്നതിനു ശേഷം ഭക്ഷണമാക്കുകയാണ് വേണ്ടതെന്നും ജീവികളോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടരുതെന്നുമുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios