Asianet News MalayalamAsianet News Malayalam

കേന്ദ്ര സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയെ വേട്ടയാടുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

AAP
Author
New Delhi, First Published May 6, 2017, 10:01 AM IST

കേന്ദ്ര സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയെ വേട്ടയാടുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.  ആംആദ്മി പാര്‍ട്ടിയുടെ വിദേശ ഫണ്ടിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയതിനെക്കുറിച്ചായിരുന്നു കെജ്‍രിവാളിന്‍റെ പ്രതികരണം. വിദേശ സഹായ നിയന്ത്രണ  നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ്  ആം ആദ്മി പാര്‍ട്ടിയോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത്. ഇതിന് മുമ്പ് യുപിഎ സര്‍ക്കരും ബിജെപി സര്‍ക്കാരും ആംആദ്മി പാര്‍ട്ടിയുടെ വിദേശകാര്യ ഫണ്ടുകളെ കുറിച്ച് അന്വേഷിച്ചിട്ടും വഴിവിട്ട ഒന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം.

 

 

Follow Us:
Download App:
  • android
  • ios