Asianet News MalayalamAsianet News Malayalam

പൊലീസുകാരെ മര്‍ദിച്ച കേസില്‍ 'ഒളിവിലുള്ള' എസ്എഫ്ഐ നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍‍; കണ്ണടച്ച് പൊലീസ്

പൊലീസുകാരെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയെന്ന് പറയപ്പെടുന്ന എസ്എഫ്ഐ നേതാവാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തത്.  പ്രതി ഒളിവിലാണെന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കുന്നതിന് ഇടയിലാണ് സംഭവം. 

absconding sfi leader participate in public event with two ministers no action from police
Author
Thiruvananthapuram, First Published Jan 29, 2019, 11:35 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രാഫിക് പൊലീസുകാരെ നടുറോഡിൽ മർദ്ദിച്ച കേസിൽ  പിടികിട്ടാ പുള്ളിയെന്ന് പൊലീസ് പറയുന്ന എസ്എഫ്ഐ നേതാവ് മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തു.  യൂണിവേഴ്സിറ്റി കോളജ് കോളജിലെ എസ്എഫ്ഐ  നേതാവ് നസീമാണ് രണ്ട് മന്ത്രിമാർ‍ പങ്കെടുത്ത പരിപാടിയിൽ ഇന്നലെ പങ്കെടുത്തത്. 

ട്രാഫിക് നിയമം തെറ്റിച്ച എസ്ഐഫ പ്രവർത്തകൻ ആരോമലിനെ തടഞ്ഞതിന് നടുറോട്ടിൽ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ തല്ലി ചതച്ചത് ഒന്നരമാസം മുന്‍പാണ്. പൊലീസുകാരുടെ ഒത്താശോയെട നാലു എസ്എഫക്കാർ മാത്രം  കേസില്‍ ഇതുവരെ കീഴടങ്ങി. നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മർദ്ദനമേറ്റ പൊലീസുകാരൻ സൂരജ് നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. നസീം ഒളിവിലാണെന്നാണ്  കൻറോമെൻറ് പൊലീസ് വിശദമാക്കുന്നത്. 

പക്ഷെ ഇന്നലെ നസീം യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ എകെ ബാലനും കെടി ജലീലും പങ്കെടുത്ത പരിപാടിക്കെത്തി. പരിപാടിക്ക് ശേഷം ശേഷം അകമ്പടിക്കു വന്ന കൻറോമെൻറ് പൊലീസിന് മുന്നിലൂടെയാണ് നസീം കോളജിന് പുറത്തേക്കും പോയത്. പക്ഷെ ആരും പിടികൂടിയില്ല.  മറ്റ് ചില കേസുകളിലും വാറണ്ട് ഉള്ള പ്രതിയാണ് നസീം. 

പോക്സോ കേസിലെ പ്രതികളെ ക‍ാണാൻ അനുവദിക്കാത്തിന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തേരസേ ജോണിനെിതാരിയ സർക്കാർ നടപടികൾ വിവാദമാകുന്നതിനിടെയാണ് പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് പറയുന്ന എസ്എഫ്ഐ നേതാവ് മന്ത്രിമാരുടെ പരിപാടിക്കെത്തിയത്

Follow Us:
Download App:
  • android
  • ios