Asianet News MalayalamAsianet News Malayalam

വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

Accused In Alleged Molestation Of Actress On Vistara Flight Arrested Highlights
Author
First Published Dec 11, 2017, 8:55 AM IST

ദില്ലി: മുംബൈ വിമാനത്തില്‍ വച്ച് ബോളിവുഡ് നടിക്കെകിരെ ലൈംഗികാതിക്രമം നടത്തിയയാളെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ്(39)ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാത്രികന്റെ പേരില്‍ 354-ാം വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.
 
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങള്‍ വഴി ദുരനുഭവം പങ്കുവെച്ച പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് നടിയ്ക്ക് ദുരനുഭവം നേരിട്ടത്. പിന്‍ സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ബോളിവുഡ് നടിയെ ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ലൈന്‍ ജീവനക്കാരാരും സഹായിച്ചില്ലെന്നും ബോളിവുഡ് നടിയെ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. 

ഒരു പെണ്‍കുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാതെ ആരും സഹായിക്കാന്‍ ഉണ്ടാവില്ലെന്നും പറഞ്ഞ് വിതുമ്പുന്ന ബോളിവുഡ് നടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി ആരോപിക്കുന്നു. അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടും തോണ്ടലും തലോടലും തുടര്‍ന്നപ്പോളാണ് സംഭവം മനസിലായതെന്ന് സൈറ പറഞ്ഞു. പതിനേഴ് വയസുള്ള നടിയുടെ ആരോപണം അന്വേഷിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വിശദമാക്കി. സംഭവവത്തില്‍ ദേശീയ വനിതാ കമ്മിഷനും ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാന വനിതാകമ്മിഷനുകളും പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹാത്കറും മഹാരാഷ്ട്ര ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി. വിമാനക്കമ്പനിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമയാനമന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും വിമാനക്കമ്പനിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios