Asianet News MalayalamAsianet News Malayalam

വിരമിക്കുന്ന പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

  • വിരമിക്കുന്ന പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി 
  • കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടി
action will taken against students insulted teacher says cm

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‍റു കോളേജിൽ പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി സഭയിൽ . 'സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമല്ല അതിനും അപ്പുറമാണ് സംഭവം' . കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് കോളേജില്‍ എസ്എഫ്ഐ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്ക് കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് നല്‍കിയത്. സ്റ്റാഫ് മുറിയില്‍ യാത്രയപ്പ് പരിപാടി നടക്കുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി ക്യാമ്പസിനകത്ത്  പടക്കം പൊട്ടിക്കുകയായിരുന്നു.

പ്രവര്‍ത്തി ദിവസം യോഗം നടത്താന്‍ ഹോള്‍ നല്‍കാത്തതും വ്യാജ അറ്റന്‍ഡന്‍സ് നല്‍കി പരീക്ഷ എഴുതാന്‍ സഹായിക്കാത്തതുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ചിലരെ ഇത്തരം നടപടികളിലേക്ക് കൊണ്ടുപോയതെന്നാണ് പുഷ്പജ വിശദമാക്കുന്നത്. പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായിരുന്ന പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios