Asianet News MalayalamAsianet News Malayalam

ബെംഗളുരു പൊലീസിനെ വീഴ്ത്താനിറങ്ങി; കേരളാ പൊലീസ് വലയില്‍ കുടുങ്ങിയത് ന്യൂയോര്‍ക്ക് പൊലീസ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടവുമായി കേരളാ പൊലീസ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന  നേട്ടം സ്വന്തമാക്കിയ ബാംഗ്ലൂര്‍ സിറ്റി പോലീസിനെ  മറികടക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ് ന്യൂയോര്‍ക്ക് പൊലീസിന് മറികടന്നത്. 

aimed bengaluru city police break the records of newyork police
Author
Thiruvananthapuram, First Published Oct 23, 2018, 8:09 PM IST

തിരുവനന്തപുരം: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടവുമായി കേരളാ പൊലീസ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന  നേട്ടം സ്വന്തമാക്കിയ ബാംഗ്ലൂര്‍ സിറ്റി പോലീസിനെ  മറികടക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ് ന്യൂയോര്‍ക്ക് പൊലീസിന് മറികടന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജ് സജീവമാക്കുന്നതില്‍ പൊലീസിലെ ട്രോളന്മാര്‍ക്കുള്ള പങ്ക് ചില്ലറയല്ല. കേരള പൊലീസിന്റെ സ്വന്തം ട്രോളന്മാരുമായുള്ള അഭിമുഖം.

നിലവില്‍ 8.20 ലക്ഷം ലൈക്കുകളാണ് കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകളാണുള്ളത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന  നേട്ടം ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടന്ന്  കഴിഞ്ഞ ആഗസ്റ്റിലാണ് കേരള പോലീസ് നേടിയത്. പൊലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചത്. 

നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പൊലീസ് ആസ്ഥാനത്ത്  കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയത്. തുടര്‍ന്ന് ഫെയ്‌സ് ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക്  പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios