Asianet News MalayalamAsianet News Malayalam

വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

Air Force Chopper Mi17 V5 Crash in Arunachal
Author
First Published Oct 30, 2017, 9:34 AM IST

ദില്ലി: അരുണാചല്‍ പ്രദേശില്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ പൈലറ്റടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ വെച്ചാണ് റഷ്യന്‍ നിര്‍മ്മിത എം.ഐ-17 വി5 വിമാനം തകര്‍ന്നുവീണത്. 

കരസേന ക്യാമ്പിലേക്ക് സാധനമെത്തിക്കാന്‍‌ പോകുന്നതിനിടെയായിരുന്നു വിമാനം തവാങ് മേഖലയില്‍ തകര്‍ന്നു വീണത്. ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള മേഖലയാണ് ഇത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ 19 സെക്കന്‍റ്  ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Follow Us:
Download App:
  • android
  • ios