Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

Air India
Author
Thiruvananthapuram, First Published Aug 21, 2016, 4:03 PM IST

മുംബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം, തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന്, പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സന്നാഹങ്ങളും വിമാനത്താവളത്തിൽ ഒരുക്കി. തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ചെറിയൊരു സാങ്കേതിക പിഴവാണ് ആശങ്ക ഉണ്ടാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.

Follow Us:
Download App:
  • android
  • ios