Asianet News MalayalamAsianet News Malayalam

വ്യോമസേനയുടെ ഏക ഫൈവ് സ്‌റ്റാർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു

Arjan Singh passess away
Author
New Delhi, First Published Sep 16, 2017, 9:31 PM IST

വ്യോമസേനയുടെ ഏക ഫൈവ് സ്‌റ്റാർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു. 98 വയസായിരുന്നു.  2002 ജനുവരിയിലാണു കേന്ദ്ര സർക്കാർ അർജൻ സിംഗിനു ‘മാർഷൽ ഓഫ് ദി എയര്‍ഫോഴ്സ്’ പദവി നൽകിയത്.

വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്‌റ്റാർ റാങ്ക് ഓഫിസർ. പദവി നേടുന്ന ഏക വ്യക്‌തി. 1919ൽ ജനനം.  1939ൽ പത്തൊൻപതാം വയസ്സിൽ ആർഎഎഫിൽ പൈലറ്റ് ട്രെയിനി.  1964ൽ ഇന്ത്യൻ വ്യോമസേനയുടെ തലവനായി. 1965ലെ ഇന്ത്യ– പാകിസ്ഥാൻ യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്കു നയിച്ച നിർണായക നീക്കങ്ങള്‍ക്കു പിന്നിൽ പ്രവർത്തിച്ചു. 1969 ഓഗസ്റ്റിൽ വിരമിച്ചു.   യുദ്ധകാലത്തെ ധീരസേവനത്തിനുള്ള ആദരമായി പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലൻഡ്, കെനിയ എന്നിവിടങ്ങളിൽ അംബാസഡറായും ദില്ലിയിൽ ലഫ്‌റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ അന്ത്യം. ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിർമല സീതാരാമനും അർജൻ സിംഗിനെ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അടുത്തിടെ കണ്ടപ്പോൾ അനാാരോഗ്യം അവഗണിച്ചും താൻ വിലക്കിയിട്ടും സല്യൂട്ട് നൽകിയ സംഭവം പ്രധാാനമന്ത്രി അനുസ്മരിച്ചു.

Follow Us:
Download App:
  • android
  • ios