Asianet News MalayalamAsianet News Malayalam

നഗ്രോത സൈനിക ക്യാമ്പ് ആക്രമണം; ഒരു പ്രതി കൂടി അറസ്റ്റില്‍

ദില്ലിയില്‍ നിന്ന് ശ്രീലങ്കയിലെത്തിയ ശേഷം അവിടെ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നഗ്രോത സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരര്‍ക്ക് വേണ്ട സഹായം നല്‍കിയെന്നാണ് അഷ്റഫിനെതിരെയുള്ള കുറ്റം. സമാന കുറ്റംചുമത്തി ഒരു നാട്ടകാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Army camp attack One more accused was arrested
Author
New Delhi, First Published Oct 21, 2018, 12:24 AM IST

ശ്രീനഗര്‍: കശ്മീരിലെ നഗ്രോത സൈനിക ക്യാമ്പ് ഭീകരര്‍ ആക്രമിച്ച കേസില്‍ ഒരു പ്രതിയെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു. ജെയ്ഷേ മുഹമ്മദ്
ഭീകരര്‍ക്ക് പ്രാദേശിക സഹായം ചെയ്തു കൊടുത്ത അഷ്റഫ് ഖാന്‍ഡേയാണ് അറസ്റ്റിലായത്. ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് അഷ്റഫ്
ഖാന്‍‍ഡേയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്.

ദില്ലിയില്‍ നിന്ന് ശ്രീലങ്കയിലെത്തിയ ശേഷം അവിടെ നിന്ന് സൗദി അറേബ്യയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നഗ്രോത സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരര്‍ക്ക് വേണ്ട സഹായം നല്‍കിയെന്നാണ് അഷ്റഫിനെതിരെയുള്ള കുറ്റം. സമാന കുറ്റം ചുമത്തി ഒരു നാട്ടകാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2016 നവംബര്‍ 29 നാണ് സൈനിക ക്യാന്പിനെ നേരെ ഭീകരാക്രമണം ഉണ്ടായത്. ജെയ്ഷേ മുഹമ്മദ് സംഘടനയില്‍ പെട്ട മൂന്ന് പേര്‍ ഗ്രനേഡുകള്‍
എറിഞ്ഞ ശേഷം ആദ്യം ഓഫീസര്‍മാരുടെ ക്യാന്‍റീനില്‍ എത്തി. പിന്നീട് സൈനികരുടെ ക്വാര്‍ട്ടേഴ്സുകളില്‍ കടന്ന് കുടുംബാഗംങ്ങളെ ബന്ധിയാക്കി. പ്രത്യാക്രമണം നടത്തിയ സൈന്യം മൂന്ന് ഭീകരരേുയും വധിച്ച ശേഷം കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.

എന്നാല്‍ ഏറ്റമുട്ടലില്‍ ഏഴ് സൈനികര്‍ രക്തസാക്ഷികളായി. കുപ് വാര സ്വദേശിയായ സയ്യിദ് മുനീറുല്‍ ഹസ്സനെ അറസ്റ്റ് ചെയ്തതോടെയാണ്
ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് സൂചന ലഭിച്ചത്. 27 ന് രാത്രിയെത്തിയ ഭീകരര്ക്ക് ഹോട്ടലില്‍ മുറിയെടുത്ത് കൊടുത്തത് മുനീറുല്‍ ഹസ്സനായിരുന്നു. ഇവരെ സൈനിക ക്യാമ്പിലെത്തിച്ചത് ഇപ്പോള്‍ പിടിയിലായ അഷ്റഫ് ആണെന്നാണ് എന്‍ഐഎ പറയുന്നത്.

Follow Us:
Download App:
  • android
  • ios