Asianet News MalayalamAsianet News Malayalam

അറസ്റ്റിലായവരെ മണിയാറിലെ പൊലീസ് ക്യാംപിലേക്ക് മാറ്റി

ശബരിമലയില്‍  നിന്ന് അറസ്റ്റിലായവരെ വാഹനം റാന്നി വഴി മലയോര മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്ക് എത്തിച്ചു. പൊലീസ് ട്രെയിനിങ് നടക്കുന്ന അതീവ സുരക്ഷയുള്ള എആര്‍ ക്യാംപാണിത്. 

Arrested protesters reached in maniyur police training camp
Author
Sabarimala, First Published Nov 19, 2018, 4:00 AM IST

പമ്പ: ശബരിമലയില്‍  നിന്ന് അറസ്റ്റിലായവരെ വാഹനം റാന്നി വഴി  മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്ക് എത്തിച്ചു. പൊലീസ് ട്രെയിനിങ് നടക്കുന്ന അതീവ സുരക്ഷയുള്ള എആര്‍ ക്യാംപാണിത്. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നതിനാലാണ് അറസ്റ്റിലായവരെ ക്യാംപിലേക്ക് മാറ്റാന്‍  പൊലീസ് തീരുമാനിച്ചത്. എന്നാല്‍  ക്യാംപിലേക്ക് അറസ്റ്റ് ചെയ്തവരെ എത്തിച്ചതോടെ ക്യാംപ് കേന്ദ്രീകരിച്ചും നാമജപ പ്രതിഷേധം നടന്നു വരികയാണ്. മുപ്പതോളം പേരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. ഇവിടേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പത്തനംതിട്ട പമ്പ, റാന്നി മേഖലകളിലെ മറ്റ് പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് അറസ്റ്റിലായവരെ കൊണ്ടുപോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു ഇവരെ മണിയൂരിലേക്ക് മാറ്റിയത്. ക്യാംപിന് മുന്നില്‍ കൂടുതല്‍ പ്രതിഷേധം നടക്കുമെന്ന കണക്കുകൂട്ടലില്‍ കനത്ത പൊലീസ് കാവലിലാണ് ക്യാംപ്.

അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകുന്ന പൊലീസ് ബസിലും ബസിനൊപ്പവും കനത്ത സുരക്ഷയൊരുക്കിയിരുന്നു. നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് അറസ്റ്റിലായവരെ കൊണ്ടുപോയത്. പത്തോളം പൊലീസ് വാഹനങ്ങള്‍ പൊലീസ് ബസിനെ പിന്തുടരുന്നുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios