Asianet News MalayalamAsianet News Malayalam

അരുണാചലിൽ വീണ്ടും രാഷ്ട്രീയ കൂടുമാറ്റം; മുഖ്യമന്ത്രിയും എംഎൽഎമാരും ബിജെപിയിൽ

Arunachal
Author
First Published Dec 31, 2016, 5:35 PM IST

അരുണാചൽപ്രദേശിൽ വീണ്ടും രാഷ്ട്രീയ കൂടുമാറ്റം. പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ പ്രദേശിൽ നിന്നും പുറത്താക്കിയ മുഖ്യമന്ത്രി പെമാ ഖണ്ഡുവും 32 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ അടിയന്തര യോഗം ചേർന്ന് പിപിഎ വിട്ട് ബിജെപിയിൽ ചേരാൻ  തീരുമാനിക്കുകയായിരുന്നു..ജനാധിപത്യ രീതികൾ ഇല്ലാത്ത പാർട്ടിയാണ് പിപിഎയെന്നും നേരത്തെതന്നെ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നെന്നും പേമാ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ബിജെപി മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്തായി.

ഇന്നലെയാണ് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനേയും ആറ് എംഎൽഎമാരേയും പീപ്പിൾ പാർട്ടി ഓഫ് അരുണാചൽപ്രദേശിൽ നിന്ന് പുറത്താക്കിയത്.. പേമാ ഖണ്ഡുവും 32 എംഎൽഎമാരും ഇന്ന് രാവിലെ അടിയന്തര യോഗം ചേർന്ന് പിപിഎ വിട്ട് ബിജെപിയിൽ ചേരാൻ  തീരുമാനിക്കുകയായിരുന്നു..ജനാധിപത്യ രീതികൾ ഇല്ലാത്ത പാർട്ടിയാണ് പിപിഎയെന്നും നേരത്തെതന്നെ ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നെന്നും പേമാ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.പിപിഎയിൽ നിന്ന് പുറത്ത് വന്ന 33 എംഎൽഎമാരും,ബിജെപിയുടെ 12 എംഎൽഎമാരും രണ്ട് സ്വതന്ത്രരുമടക്കം 47പേരുടെ പിന്തുണ ഇപ്പോൾ പേമാ ഖണ്ഡുവിന് ഉണ്ട്..3 കോൺഗ്രസ് അംഗങ്ങളിൽ രണ്ട് പേരും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്..അങ്ങനെയായാൽ 60 അംഗ നിയമസഭയിൽ പേമാഖണ്ഡുവിന് മുഖ്യമന്ത്രിയായി തുടരുന്നതിന് തടസ്സമുണ്ടാകില്ല.. കഴിഞ്ഞ ഓഗസ്റ്റിൽ വിമത നീക്കത്തിലൂടെയാണ് കോൺഗ്രസിലെ നബാം തൂക്കിക്ക് പകരം പെമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്..തുടർന്ന് സെപ്തംബറിൽ പെമാ ഖണ്ഡുവിന്റെ നേതൃത്വത്തിൽ 42 എംഎൽഎമാർ കോൺഗ്രസ് വിട്ട് പീപ്പിൾ പാർട്ടി ഓഫ് അരുണാചലിൽ ചേരുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios