Asianet News MalayalamAsianet News Malayalam

ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചാവിഷയം തീരുമാനിച്ചത് ഫേസ്ബുക്ക് സുഹൃത്തുക്കള്‍

Asianet News crowd sources News Hour show topic from facebook
Author
Thiruvananthapuram, First Published Aug 18, 2016, 11:10 AM IST

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി, ഏഷ്യാനെറ്റ് ന്യൂസിലെ ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയുടെ വിഷയം തീരുമാനിച്ചത് ഫേസ്ബുക്ക് സുഹൃത്തുക്കള്‍‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിഷയം തീരുമാനിച്ചത്. ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് എന്തു സംഭവിച്ചു എന്ന വിഷയമാണ് കൂടുതല്‍ വായനക്കാര്‍ നിര്‍ദ്ദേശിച്ചത്. നൂറു കണക്കിന് നിര്‍ദേശങ്ങളില്‍നിന്ന് ഇന്നത്തെ ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണാണ് ഈ വിഷയം തെരഞ്ഞെടുത്തതായി അറിയിച്ചത്. 

 

ന്യൂസ് അവറില്‍ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ വായനക്കാരോട് ആരാഞ്ഞത്. 30 ലക്ഷത്തിലേറെ ഫേസ്ബുക്ക് സുഹൃത്തുക്കളുള്ള ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജില്‍ ഇതിന് മികച്ച പ്രതികരണം ലഭിച്ചു. നൂറു കണക്കിന് ഫേസ്ബുക്ക് സുഹൃത്തുക്കളാണ് വിവിധ വിഷയങ്ങള്‍ നിര്‍ദ്ദേശിച്ചത്. 

Asianet News crowd sources News Hour show topic from facebook

ഇതില്‍നിന്നും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ച വിഷയം തെരഞ്ഞെടുക്കുകയായിരുന്നു.  ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് എന്ത് സംഭവിച്ചു എന്ന വിഷയമാണ് കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത്. സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ താന്‍ അത്ര വിദഗ്ധനല്ലെന്ന് തുറന്നു പറഞ്ഞ ന്യൂസ് അവര്‍ അവതാരകന്‍ വിനു വി ജോണ്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജിന്റെ സഹായത്തോടെ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് 'വാര്‍ത്തയ്ക്കപ്പുറം ബുള്ളറ്റിനില് ‍, അറിയിച്ചു. 

പ്രേക്ഷകര്‍ നിര്‍ദ്ദേശിച്ച ചില വിഷയങ്ങള്‍ ഇവയായിരുന്നു:
Lijo Abraham

കേരളത്തിലെ റോഡ് വികസനത്തെ പറ്റി ചര്‍ച്ച ആകട്ടെ ഇപ്പോഴത്തെ ഇടുങ്ങിയ ഈ റോഡുമായി നമ്മള്‍ എത്രകാലം മുന്നോട്ടു പോകും .എത്രയും വേഗം തിരുവനതപുരം മുതല്‍ കാസര്‍ഗോഡ് വരെ വരേണ്ട നാലുവരി പാതയെ കുറിച്ച് ചര്‍ച്ച ചെയ്യൂ

Derish Devasia Mecheril

പോലീസ് സ്റ്റേഷനില്‍ എത്ര വാഹനങ്ങള്‍ തുരുമ്പെടുത്തു കിടക്കുന്നു. സര്‍ക്കാര്‍ ഓഫീസ് കളില്‍ എത്രത്തോളം സ്‌ക്രാപ്പ് ഉണ്ട്. എത്ര ബില്‍ഡിംഗ് ഉപയോഗ ശൂന്യമായി കിടപ്പുണ്ട് . ഇതിനെ കുറിച്ചു ഒരു അന്വേഷണം വേണ്ടേ ?

Shanib Ozhukur

വാര്‍ത്താ മാധ്യമ സ്ഥാപനങ്ങള്‍ മാധ്യമ വിചാരണ നടത്തുന്നതും വാര്‍ത്ത നല്‍കുന്നതിലെ ഇരട്ട ത്താപ്പും ശരിയാണോ ?മാധ്യമ പ്രവര്‍ത്തകരെ ജനങ്ങള്‍ വിമര്‍ശ്ശിക്കുന്നതിലെ വാസ്ഥവം എന്ത് ?കച്ചവട താല്പര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള മാധ്യമ പ്രവര്‍ത്തനം നീതിക്ക് നിരക്കുന്നതാണോ ?

Bijesh Mv Kayalod

ഒളിമ്പിക്‌സിന് ആദ്യമായി ഒരു വനിതക്ക് ഗുസ്തിയില്‍ വെങ്കലമെഡല്‍ കിട്ടീയിട്ടുണ്ട്.. നമ്മുടെ രാജ്യം ക്രിക്കറ്റ് ഒഴിച്ച് ബാക്കി എല്ലാം കായിക മേഖലയിലും പിറകോട്ട് പോവുകയാണ് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.. 

Basheer Baker

എന്റെ അഭിപ്രായം നമ്മുടെ നാട്ടില്‍ കുമിഞ്ഞു കൂടുന്ന മാലിന്യത്തെ അഥവാ വെയ്റ്റ്‌സിനെ ഇല്ലാതാക്കാന്‍ ഒരു ശാശ്വത പരിഹാരം കാണാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും

Vishnudas Shenoy K

130 കോടി ജനങ്ങളുളള ഇന്ത്യയ്ക് റിയോ
ഒളിമ്പിക്‌സിലെ ആദ്യ വെങ്കലം സാക്ഷിയിലൂടെ.. ഒരാഴ്ചയോളം വേണ്ടി വന്നു ഈ ഒരു വെങ്കല മെഡല്‍ നേടാന്‍... ഇതില്‍ ഒരു മാറ്റം വേണ്ടേ?

Muhammad Ali

ഈ കഴിഞ്ഞ Augest 15 ന് നമ്മള്‍ സ്വാതന്ത്രദിനം നമ്മള്‍ ആഘോഷിച്ചു.അമ്പലത്തില്‍ പോകാന്‍ സ്വാതന്ത്രമില്ലാത്ത..., ബീഫ് തിന്നാന്‍ സ്വാതന്ത്രമില്ലാത്ത ഇന്ത്യയില്‍ അങ്ങനെയൊരു ദിനം ആഘോഷിക്കാന്‍ അര്‍ഹതയുണ്ടോ..

Abdul Akbar

10 കൊല്ലം കൊയമ്പതൂര്‍ കേസിലും ,6 വര്‍ഷം ബാഗ്ലൂര്‍ കേസിലും ആയി 16 കൊല്ലം അബ്ദുല്‍ നാസര്‍ മദനി വിചാരണ തടവില്‍. ഓഗസ്റ്റ് 17 നു മദനി അറസ്റ്റിനു 6 വര്‍ഷം തികഞ്ഞു. മദനിക്ക് ഇനിയും എത്ര നാള്‍ കാത്തിരിക്കണം നീതി ലഭിക്കാന്‍

Jishnu Gangadharan

സംസ്ഥാന കേന്ദ്ര സര്‍ക്കാറിന്റെ ഭരണ ത്തെ കുറിച്ച് ചര്‍ച്ച ചെയ്തൂടെ? സര്‍ക്കാറുകള്‍ക്ക് തിരഞ്ഞെടുപ്പ് വാഗ് ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞോ എന്ന് ചര്‍ച്ച ചെയ്ത് കൂടെ?

Saji C Peter

പുതിയ LDF ഗവ: ഇന്നലെ തുറന്ന കശുവണ്ടി ഫാക്ടറികളെ കുറിച്ച്? അവകഴിഞ്ഞ UDF കാലത്ത് പൂട്ടാനുണ്ടായ സാഹചര്യങ്ങള്‍? 
LDF ഗവ. നടപ്പിലാക്കിയ കാര്യങ്ങള്‍?

Rajanidas Pm

രാഷ് ട്രീയ കൊലപാതകങ്ങളെകുറിച്ചുള്ള നടന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ആവട്ടെ ഇന്നത്തെ ചര്‍ചാവിഷയം.

Ashokan Mundametta

വിനു നല്ല അവതാരകനും എനിക്ക് വളര ഇഷ്ടപ്പെട്ടവ്യക്തിയുമാണ് നിങ്ങള്‍ സത്യ സന്ധമായി ചര്‍ച്ച ചെയ്യുകയാണെങ്കില്‍ നമുക്ക് നാല് മാസത്തെ ഭരണം ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നൂവെന്ന് ചര്‍ച്ചചെയ്യാമോ? എന്താ പറ്റുമോ?

Manoj Adoor

ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയ വിജിലന്‍സ് റെയ്ഡുകളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും ചര്‍ച്ച ചെയ്താലോ .

Aji Kurian

Kindly speak about fraud recruiting agencies and the legal loopholes which help them to escape easily . Why even after continues cheating those cases are increasing. Mention especially about nursing fake recruitment and cheating.

Satheesh Babu

ഹോസ്പിറ്റലുകളിലെ ശസ്ത്രക്രിയകള്‍, ചികിത്സകള്‍, ,MRI സ്‌കാനിങ്ങ് ഉള്‍പെടെയുള്ളവയ്ക്ക് ഒരോ ഹോസ്പിറ്റലിലും ഓരോ ചാര്‍ജ്ജ് ഇതെങ്ങനെ ഏകീകരിക്കാം ഇവര്‍ക്ക് ആര് മണികെട്ടും..? 

Noufalappollo Appollm  

നമ്മുടെ നല്ല നല്ല ഒരുപാടു കലാകാരന്‍മാര്‍ പെട്ടെന്ന് നമ്മെവിട്ടുപോകുന്നു ഇവര്‍ എന്തു കൊണ്ട് ഇതു സംഭവിക്കുന്നു 

Ashrf Mdi

മലബാര്‍ എന്തേ കേരളത്തിലല്ലേ ... ? ത്ര്ശൂര്‍ ജില്ലാ അതിര്‍ത്തി മുതല്‍ കാസര്‍ഗ്ഗോട് വരെ എന്തു കൊണ്ട് നാലുവരിപ്പാതയോ ഹൈവേ വികസനമോ കടലാസിലൊതുങ്ങുന്നു ? ഉദ്യോഗസ്ഥ ലോബിക്ക് ഇതുമായുള്ള അയിത്തം അന്വേഷണ വിധേയമാക്കേണ്ടയോ ?

Anish Antony

മലബാര്‍ ഗോള്‍ഡിന്റെ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം ആയാലോ ?

Sadiq Ali Ev

നാദാപുരത്തിന് സമാധാനം വേണം നിങ്ങളുടെ ഇന്നത്തെ വീഷയം രാഷ്ട്രീയ കൊലപാതകത്തിന് എതിരെ ആവട്ടെ .

Gk Vineesh

LDC. LGS തസ്തികകളിലേക്ക് എന്തുകൊണ്ട് നിയമനം ഇഴയുന്നൂ......? ഒഴിവുകള്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് എന്ത്..?
നിയമനനിരോധനം നിലവില്‍ ഉണ്ടോ.....?

Derish Devasia Mecheril

ആധാര്‍കാര്‍ഡ് എന്തിനാ ? എന്തുകൊണ്ട് അതിനെ സ്മാര്‍ട്കാര്‍ഡ് ആകുന്നില്ല ? ATM card പോലെ swipe ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്

Prasad Pg

സൗദി വിഷയത്തിലെ കേരളസര്‍ക്കാരിന്‍െ ഇരട്ടതാപ്പ് ഒന്ന് ചര്‍ച്ചിക്കാമോ... ?

Shijo Shibu

ബാറുകള്‍ തുറക്കണ്ടത് ഇപ്പോള്‍ കേരളത്തില്‍ അനിവാര്യം ആണോ ?

Rajesh Sadasivan

പ്‌ളാസ്റ്റിക്ക് നിരോധനം എങ്ങനെ നടപ്പിലാക്കാം ...

Jamsheed Jamshi

ഓണം മുതല്‍ മദ്യം ഓണ്‍ലൈനിലും ഓണ്‍ലൈന്‍ പെണ്‍വാണിഭം എന്ന് കേട്ടിരുന്നു പുതിയ എംഡി കണ്‍സ്യുമര്‍ഫെഡിലൂടെ അതും നടപ്പാക്കുമോ

Madapurayil Mukkannan Rafeeque

മലയാളികളെ മണ്ടന്മാരായി ചിത്രീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തന്നെയാണ് ഏറ്റവും നല്ലത്(സുരേഷ് ഗോപി,അല്‍ഫോന്‍സ് കണ്ണന്താനം)

Prabhakaran Varikkat

അന്‍പതുകളിലും അറുപതുകളിലും കേരളസമൂഹം പ്രകടിപ്പിച്ചിരുന്ന യുക്തിചിന്തയും ശാസ്ത്രബോധവും ഇന്നില്ലാത്തതെന്തുകൊണ്ട്?

Sreejesh Ambadi

ദേവസ്വം ബോര്‍ഡില്‍ അമ്പലങ്ങളെപ്പോലെ മുസ്ലീം പള്ളിയുംക്രിസ്ത്യന്‍ പള്ളിയും ഉള്‍പ്പെടുത്തൂന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമോ?

Unnikrishnan P Thrissur

റോഡിലൂടെ പണവുമായി പോകുന്ന വാനുകള്‍ സുരക്ഷിതമാണോ ?മതിയായ സുരക്ഷ ഉറപ്പു വരുത്തണം

Kma Sakkeer Kwt

വാര്‍ത്താ ചാനലുകളുടെ അതിപ്രസരവും നഷ്ടപ്പെടുന്ന മാധ്യമ ധര്‍മ്മവും...

Shamsudheen Venniyoor

രാജ്യത്തിന്റെ സബത്ത് ഘടനയെ കാത്ത് സൂക്ഷിക്കുന്ന പ്രവാസികളെ കുറിച്ച്

Gokuldas Vattamala

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഒരു ചര്‍ച്ച ആയിക്കൂടെ

Anoop Sunil

ഓണം വരവായ് നിത്യഉപയോഗസാധനങ്ങളുടെ വില ചര്‍ച്ച ആയാലൊ

Hareesh Gopinath

ഒരിക്കലും ശരിയാകാതെ വാളയാര്‍ ചെക്ക് പോസ്റ്റ്

Sajeer Vakkayil

എന്തു കൊണ്ട് നാം ഒളിംപിക്‌സില്‍ പുറകോട്ടു പോവുന്നു?
 

Follow Us:
Download App:
  • android
  • ios