Asianet News MalayalamAsianet News Malayalam

വിമാനയാത്രയില്‍ സ്മാര്‍ട്ട്ബാഗുകള്‍ക്ക് നിരോധനം

Avoid carrying smart bags if you can
Author
First Published Jan 15, 2018, 2:54 PM IST

ദുബായ്: എമിരേറ്റ്സില്‍ വിമാനയാത്ര നടത്താനിരിക്കുന്നവര്‍ ആണെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ ഒരു സ്മാര്‍ട്ട്‌ ബാഗില്‍ പാക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കണം. ഇനി അങ്ങനെ ചെയ്യുകയാണെങ്കില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ബാഗ് എന്ന് ഉറപ്പുവരുത്തണം. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ജനുവരി 10 മുതല്‍ ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്സ് അറിയിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള, ക്യാബിന്‍ ബാഗേജിന്റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള സ്മാര്‍ട്ട്‌ ബാഗുകള്‍ മാത്രമേ ക്യാബിനില്‍ അനുവദിക്കു. ബാറ്ററി സ്മാര്‍ട്ട്‌ബാഗില്‍ നിന്ന് ഊരി മാറ്റേണ്ടതില്ല. എന്നാല്‍ സ്മാര്‍ട്ട്‌ ബാഗ് പൂര്‍ണ്ണമായും പവര്‍ ഓഫായിരിക്കണമെന്നും എമിറേറ്റ്സ് പറഞ്ഞു. അതേസമയം, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് ആണെങ്കില്‍ അത് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു. 

മുന്നറിയിപ്പുമായി എമിറേറ്റ്സ് ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനില്‍ കൊണ്ട് പോകാം. ഓരോ രൂട്ടിലെയും ക്യാബിന്‍ ബാഗേജിന്റെ വലിപ്പം/ഭാര പരിധി ലംഘിക്കുന്നതോ, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാര്‍ട്ട്‌ ബാഗുകള്‍ വിമാനത്തില്‍ അനുവദിക്കില്ല. 

നേരത്തെ അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സും ഇന്ത്യയിലെ ജെറ്റ് എയര്‍വേയ്സും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അയാട്ടയുടെ നിയമപ്രകാരം, ലിതിയം ബാറ്ററികള്‍, മോട്ടോറുകള്‍,പവര്‍ ബാങ്കുകള്‍, ജി.പി.എസ്-ജി.എസ്.എം, ആര്‍.എഫ്.ഐ.ഡി അല്ലെങ്കില്‍ വൈ-ഫൈ സാങ്കേതിക വിദ്യ എന്നിവയുള്ള ബാഗേജുകളെയാണ് സ്മാര്‍ട്ട്‌ ബാഗേജായി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios