Asianet News MalayalamAsianet News Malayalam

മധു വധക്കേസ്: 16 പ്രതികള്‍ക്കും ജാമ്യമില്ല

  • മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
bail rejected by court on madhu murdercase

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.  മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി കേസിലെ 16 പ്രതികൾക്കും ജാമ്യം അനുവദിച്ചില്ല. 

ഫെബ്രവരി 22നാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിൽ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. 

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയത്. കേസിലെ 16 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.  മണ്ണാർകാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.

Follow Us:
Download App:
  • android
  • ios