Asianet News MalayalamAsianet News Malayalam

മദ്യശാലകള്‍ക്ക് പൂട്ടുവീഴുമ്പോള്‍; കേരളത്തിന് അയ്യായിരം കോടിയുടെ നഷ്ടം

begins enforcing SCs highway liquor ban order
Author
First Published Apr 2, 2017, 2:15 PM IST

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മദ്യശാലകൾ പൂട്ടുന്നത് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥക്ക് വൻ തിരിച്ചടിയുണ്ടാക്കുമെന്ന്  ധനമന്ത്രി തോമസ് ഐസക്. പദ്ധതി ചെലവു പോലും വെട്ടിക്കുറക്കേണ്ട അവസ്ഥ വരുമെന്നാണ് ധന വകുപ്പിന്‍റെ വിലയിരുത്തൽ. വാര്‍ഷിക വരുമാനത്തിൽ നാലായിരം മുതൽ അയ്യായിരം കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ

സംസ്ഥാന ഖജനാവിന് മദ്യത്തിൽ നിന്നുള്ള പ്രതിവര്‍ഷ വരുമാനം 8000 കോടി രൂപയാണ്. മദ്യവിൽപന ശാലകൾ കൂട്ടത്തോടെ പൂട്ടിയ സാഹചര്യത്തിൽ സാമ്പത്തിക മേഖലയിൽ അമ്പരപ്പാണെന്നാണ് ധനവകുപ്പ് പറയുന്നത്. വരുമാന നഷ്ടം മാത്രം പ്രതീക്ഷിക്കുന്നത് 5000 കോടി രൂപ. മദ്യ ശാലകൾ പൂട്ടികയും വിനോദസഞ്ചാരമടക്കം അനുബന്ധ മേഖലകളിൽ അതിന്‍റെ ഫലങ്ങൾ പ്രതിഫലിക്കുകയും ചെയ്താൽ  സര്‍ക്കാര്‍ വരുമാനത്തിൽ മാത്രമല്ല സംസ്ഥാനത്തിന്‍റെ മൊത്തം സാമ്പത്തിക സ്ഥിതിക്കും വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ . വേണ്ടത് സർക്കാര്‍തലത്തിൽ നയപരമായ തീരുമാനമാണ് 

ബാറുകൾക്കും ക്ലബുകൾക്കും പിന്നാലെ പാതയോരത്തെ ബിവറേജസ് ഔട് ലറ്റുകൾക്കും പൂട്ടുവീണു. കോടതി ഉത്തരവ് പാലിക്കുകയല്ലാതെ തൽകാലം മറ്റ് വഴിയില്ലെന്നാണ് എക്സൈസ് മന്ത്രി ജി സുധാകരൻ പറയുന്നത്.  അടച്ച് പൂട്ടേണ്ട 134 ഔട് ലറ്റുകളിൽ പകുതിയോളം മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം പ്രശ്ന പരിഹാരം കാണാമെന്നുമാണ് ബിവറേജസ് കോർപറേഷന്റെ കണക്കുകൂട്ടൽ . 

മദ്യവ്യവസായവുമായി നേരിട്ടിടപെടുന്ന 20000 ജീവനക്കാരെങ്കിലുമുണ്ടെന്നാണ് കണക്ക്. അനുബന്ധ തൊഴിലാളികൾ ഇരട്ടിയോളം വരും. ഇവരുടെ പുനധിവാസ പ്രശ്നവും വെല്ലുവിളിയാണ്.

Follow Us:
Download App:
  • android
  • ios